മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രാത്രിയില്‍ വീണ്ടും ഷട്ടറുകള്‍ തുറന്നു, 5600ഘനയടി വെള്ളം പുറത്തേക്ക്

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രാത്രിയില്‍ വീണ്ടും ഷട്ടറുകള്‍ തുറന്നു. ഇപ്പോള്‍ എട്ട് ഷട്ടറുകള്‍ ആണ് തുറന്നത്.

5600ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി.

ഇതിനുശേഷം 8.30 ഓടെ നാല് ഷട്ടറുകള്‍ അടച്ചു. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുപകള്‍ വഴി 2099.95 ക്യുസെക്സ് വെള്ളം ഒഴുക്കി വിടുന്നുണ്ട്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടി ആണ്

രാത്രിയില്‍ നാല് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 4000ഘനയടി വെള്ളം തുറന്നുവിടുന്നുണ്ടായിരുന്നു. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയതോടെ പെരിയാര്‍ തീരത്ത് ജാ​ഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനിടെ വണ്ടിപ്പെരിയാര്‍ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിലെ ചില വീടുകളില്‍ വെള്ളം കയറി.

prp

Leave a Reply

*