മുന്നറിയിപ്പില്ലാതെ ആളിയാര്‍ അണക്കെട്ട് തുറന്ന് തമിഴ്‌നാട്; സെക്കന്‍ഡില്‍ 6000 ലിറ്റര്‍ വെള്ളം പുറത്തേക്ക്; പാലക്കാട്‍ടെ പുഴകളില്‍ കുത്തൊഴുക്ക്

പാലക്കാട്: മുന്നറിയിപ്പൊന്നും നല്‍കാതെ ആളിയാര്‍ ഡാം തുറന്ന് തമിഴ്‌നാട്. 11 മണിയോടു കൂടെയാണ് അണക്കെട്ട് തുറന്നത്.

ഇതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്.

ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരയിലും വെള്ളമുയര്‍ന്നു. സെക്കന്‍ഡില്‍ 6000 ലിറ്റര്‍ വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്കൊഴുകുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവവകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്നാണ് തമിഴ്‌നാട് പറയുന്നത്. എന്നാല്‍ ഡാം തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയാണെന്ന് ജലവിഭവവകുപ്പും പറഞ്ഞു.

prp

Leave a Reply

*