ഇരുചക്രവാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന്
ആരോപിച്ച് കാര്‍ ഡ്രൈവറെ പരസ്യമായി തിരക്കുള്ള റോഡിലിട്ട് തല്ലി യുവതി.
ഡല്‍ഹിയില്‍ നിന്നുള്ള വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വലിയ രോഷമാണ് യുവതിക്കെതിരെ ഉയരുന്നത്. അഞ്ചിലേറെ തവണ യുവാവിന്റെ മുഖത്തേക്ക് യുവതി ആള്‍കൂട്ടം നോക്കി നില്‍ക്കെ തന്നെ ആഞ്ഞടിക്കുന്നത് കാണാം. ഒരു തരത്തിലും പ്രതികരിക്കാതെ നില്‍ക്കുകയാണ് അപ്പോഴും യുവാവ്.
രണ്ട് യുവതികളാണ് സ്കൂട്ടറില്‍ ഉണ്ടായിരുന്നത്. ഗതാഗത കുരുക്ക് നേരിട്ടതിനെ തുടര്‍ന്ന് യുവതി കടന്നു പോകാന്‍ ശ്രമിക്കവെ ക്യാബ് ഡ്രൈവര്‍ വഴി നല്‍കിയില്ലെന്നാണ് ആരോപണം.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-1&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1460905031310344194&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ffor%2Byou%3Fmode%3Dpwa%26action%3Dclick%26launch%3Dtrue&sessionId=a7f07a7bd67c5c960abdb9171cc126d546b89879&theme=light&widgetsVersion=f001879%3A1634581029404&width=550px
ഇതില്‍ രോഷം കൊണ്ട യുവതി ഡ്രൈവറെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപത്തുണ്ടായിരുന്ന വ്യക്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചോദ്യം ചെയ്ത വ്യക്തിയെ യുവതികള്‍ ഭീഷണിപ്പെടുത്തുന്നതും കാണാം.

