പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴിയിലായിരുന്നു പീഡനത്തിന്റെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
കോഴിക്കോട്: എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ എസ്‌ഐ അറസ്റ്റില്‍. കോഴിക്കോട് സൗത്ത് അസിസ്റ്റഡന്റ് കമ്മീഷണറുടെ ഓഫിസില്‍ എസ് ഐ റാങ്കിലിരിക്കേ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍വീസിലിരിക്കെ പോക്സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാള്‍. ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇയാള്‍ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി എത്തുന്നത്.
പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴിയിലായിരുന്നു പീഡനത്തിന്റെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

