ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പൊലീസുകാരന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. നഗരത്തിലെ ബത്മാലൂ മേഖലയില്‍ വെച്ചാണ് പൊലീസുകാരനെ ഭീകരര്‍ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മു കാശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ തൗസിഫ് അഹമ്മദാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ കോണ്‍സ്റ്റബിളിനെ എസ്‌എംഎച്ച്‌എസ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിമദ്ധ്യേ ആയിരുന്നു മരണം. ഭീകരരെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു .

