കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്ശന്-ആന്റണി പെരുമ്ബാവൂര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേമ്ബംര് പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ അറിയിച്ചു .കൂടാതെ തീയറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകള്‍ എല്ലാംതന്നെ അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് .നഷ്ടമുണ്ടായാല്‍ നികത്തണമെന്ന നിര്‍മാതാവിന്റെ ഉപാധി ഫിയോക്ക് അംഗീകരിച്ചില്ലെന്നും സര്‍ക്കാരിനോട് ചര്‍ച്ച വേണ്ടെന്ന് ആവശ്യപ്പെട്ടത് ചേമ്ബംര് ആണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

