ഈ ആഴ്ച റെക്കോര്‍ഡ് ഉയര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷം ബിറ്റ്കോയിന്(Bitcoin) വിലയിടിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ(cryptocurrency) ബിറ്റ്കോയിന്റെ വില 66,900 ഡോളര്‍ (Dollar)എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയത്. ആദ്യത്തെ യു എസ് ബിറ്റ്കോയിന് ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ച് ട്രെയ്ഡഡ് ഫണ്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടു കൂടിയാണിത്. ലോകത്തിലെ പല ഭാഗങ്ങളിലും ഒരു ബദല്‍ അസറ്റ് ക്ലാസ് എന്ന നിലയില്‍ അംഗീകാരം നേടിയിട്ടില്ലെങ്കിലും ക്രിപ്റ്റോകറന്‍സിക്ക് വലിയ ഉത്തേജനമാണ് ഇതുവഴി ലഭിച്ചത്. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിന് വില 2.84 ശതമാനം ഇടിഞ്ഞ് 62,908.60 ഡോളറിലേക്ക് കൂപ്പുകുത്തി. ബിനാന്‍സ് കോയിന്(BISON), ഈഥര്‍ (Ether)എന്നീ ക്രിപ്റ്റോകറന്‍സികളും വിലയിടിവ് നേരിട്ടു.
വിലയിലുണ്ടായ റെക്കോര്‍ഡ് ഉയര്‍ച്ചയെത്തുടര്‍ന്ന് ഒക്ടോബര്‍ 21ന് അമിതമൂല്യമുള്ളതായി കണക്കാക്കുന്ന ഓവര്‍ബോട്ട് വിഭാഗത്തിലേക്ക് ബിറ്റ്കോയിന് പ്രവേശിച്ചിരുന്നു. അതേ ദിവസം ഈ ഡിജിറ്റല്‍ ആസ്തിയുടെ ആപേക്ഷിക ശക്തി സൂചിക (Relative Strength Index-RSI) 71 ആയും രേഖപ്പെടുത്തപ്പെട്ടു. എന്നാല്‍, അല്‍പ്പസമയം മാത്രമേ ഈ ഉയര്‍ച്ചയ്ക്ക് ആയുസുണ്ടായിരുന്നുള്ളൂ. റെക്കോര്‍ഡ് ഉയര്‍ച്ചയ്ക്ക് ശേഷം 24 മണിക്കൂറിനുള്ളില്‍ 4 ശതമാനത്തോളം വിലയിടിവ് ഉണ്ടായെങ്കിലും 2021 ലെ ബിറ്റ്കോയിന്റെ ആകെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു എന്ന് വിദഗ്ദ്ധര്‍ പറയുന്നു. “ഒരു അസറ്റ് ക്ലാസ് എന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഈ ഡിജിറ്റല്‍ അസ്തിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, സ്വിസ് ഫ്രാങ്കിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ പതിമൂന്നാമത്തെ കറന്‍സിയായി മാറാനും ബിറ്റ്കോയിന് കഴിഞ്ഞു. ക്രിപ്റ്റോകറന്‍സിയ്ക്ക് വിശ്വാസ്യതയും ആധികാരികതയും വര്‍ധിച്ചു വരുന്നതിന്റെ സൂചനയായാണ് ഇതിനെ കാണേണ്ടത്”, കോയിന്‍ഡിസിഎക്സ് ഗവേഷകസംഘം പറയുന്നു.
ബിറ്റ്കോയിന് കൂടാതെ ഈഥര്‍ ഉള്‍പ്പെടെയുള്ള മറ്റു ക്രിപ്റ്റോകറന്‍സികള്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിലയിടിവ് നേരിടേണ്ടി വന്നിട്ടുണ്ട്. ഈഥറിന്റെ വില 2.15 ശതമാനം ഇടിഞ്ഞ് 4,110.02 ഡോളറിലെത്തി. ബിനാന്‍സ് കോയിന്റെ വില 5.04 ശതമാനം ഇടിഞ്ഞ് 474.69 ഡോളറിലെത്തിയതായി coinmarketcap.com അറിയിക്കുന്നു. 2.16 ഡോളറിലേക്ക് വിലയിടിഞ്ഞ കാര്‍ഡാനോയ്ക്ക് 5.04 ശതമാനത്തിന്റെ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്.
–RIL Q2 ഫലം: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലാഭം 46% വര്‍ധിച്ച് 15,479 കോടിരൂപയായി; വരുമാനം 50% വര്‍ധിച്ച് 1.74 ലക്ഷം കോടിരൂപയായി
പ്രമുഖ ക്രിപ്റ്റോകറന്‍സികളും 2021 ഒക്റടോബര് 22ന് രേഖപ്പെടുത്തിയ വിലയും (coinmarketcap.com ല്‍ നിന്നുള്ള വിവരങ്ങള്‍)
ബിറ്റ്കോയിന് – 62,908 ഡോളര്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.84 ശതമാനം ഇടിവ്
ഈഥര്‍ – $ 4,110.02, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.15 ശതമാനം ഇടിവ്
ബിനാന്‍സ് കോയിന് – $ 474.69, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5.04 ശതമാനം ഇടിവ്
കാര്‍ഡാനോ – $ 2.16, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.16 ശതമാനം ഇടിവ്
ടെതര്‍ – $ 1.00, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.02 ശതമാനം ഉയര്‍ച്ച
XRP – $ 1.10, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.99 ശതമാനം ഇടിവ്
സൊലാന – $ 200.07, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9.00 ശതമാനം ഉയര്‍ച്ച
ഡോഗ്കോയിന് – കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ $ 0.2455, 2.90 ശതമാനം ഉയര്‍ച്ച
USD കോയിന് – $ 1.0, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.03 ശതമാനം ഉയര്‍ച്ച
പോള്‍കാഡോട്ട് – $ 43.87, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.29 ശതമാനം ഇടിവ്

