ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും. വെള്ളിയാഴ്ച രാത്രി മുതലാണ് കശ്മീരില്‍ മഴ തുടങ്ങിയത്. ഉയര്‍ന്ന മേഖലകളില്‍ മഞ്ഞുവീഴ്ചയുമുണ്ട്. വരും ദിവസങ്ങളിലും കശ്മീരില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
മധ്യ-തെക്കന്‍ കശ്മീരിലാണ് ഇടത്തരം മഴയാണ് ലഭിച്ചത്. ശ്രീനഗറിലും മറ്റ് പ്രദേശങ്ങളിലും കനത്ത മഴയും ലഭിച്ചു. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, പഹല്‍ഗാം, ഷോപിയാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായി. ഷോപിയാനില്‍ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയും ഉണ്ടായി.
ശനിയാഴ്ചയും ജമ്മുകശ്മീരില്‍ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാലന്‍ മേഖലയിലാകെ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് ജമ്മുകശ്മീരിലെ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. നിരവധി ഹൈവേകളുംഅടച്ചിട്ടുണ്ട്. ലഡാക്-ശ്രീനഗര്‍ ഹൈവേയും കനത്ത മഞ്ഞുവീഴ്ചമൂലം അടച്ചിട്ടു. മണ്ണിടിച്ചില്‍ മൂലം ജമ്മു-ശ്രീനഗര്‍ പാതയും അടച്ചു. പലയിടത്തും വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്.

