രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15,823 പേര്‍ക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15,823 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടര്‍ച്ചയായി 108-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തില്‍ താഴെയാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,07,653 പേരാണ്. കഴിഞ്ഞ 214 ദിവസങ്ങളിലെ ഏറ്റവും കുറവ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.61 ശതമാനമാണ്.

അതേസമയം, രാജ്യത്തെ വാക്‌സീനേഷന്‍ തോത് 100 കോടിയിലേക്കെത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 50,63,845 ഡോസ് വാക്‌സീനുകള്‍ നല്‍കിയതോടെ നിലവിലെ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്‌സീനുകളുടെ എണ്ണം 96.43 കോടി (96,43,79,212) പിന്നിട്ടു. 94,26,400 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സീന്‍ നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

വാക്‌സീനേഷന്‍ 100 കോടിക്കടുത്തെത്തുമ്ബോള്‍ രാജ്യത്തെ കൊവിഡ് സാഹചര്യത്തിലും ആശ്വാസത്തിന്റെ കണക്കുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,844 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,33,42,901 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.06 ശതമാനമാണ്.

ഉത്ര വധക്കേസ്: വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം-കെ.സുധാകരന്‍ എംപി

ഉത്രയുടെ അച്ഛന്‍ പറഞ്ഞത് മാത്രമാണ് കോടതി കേട്ടത്; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സൂരജ്

കൊടും കുറ്റവാളി സൂരജിന് ഇരട്ട ജീവപര്യന്തം

മുട്ടില്‍ മരം മുറി: വനംവകുപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം, മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമില്ല

ഉത്രവധക്കേസ്;വിധി അപക്വം, അപ്പീല്‍ നല്‍കുമെന്ന് സൂരജിന്റെ അഭിഭാഷകന്‍

ഉത്രവധക്കേസ്; വിധി തൃപ്തികരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കര്‍

prp

Leave a Reply

*