തിരുവനന്തപുരം: തലസ്ഥാനത്ത് പുതിയ 2000 രൂപ നോട്ടിന്റെ വ്യാജന്. ചിറയന്‍കീഴ് സ്വദേശി ലോട്ടറി കച്ചവടക്കാരനായ സുദേവനാണ് വഞ്ചിക്കപ്പെട്ടത്. 2000 രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് നല്കി ദമ്പതികള്‍ ലോട്ടറി ടിക്കറ്റ് എടുത്തു . എസ്ബിഐ ബാങ്കിനുള്ളില്‍ നിന്ന് ഇറങ്ങിവന്ന ദമ്പതികള്‍, 2000 രൂപയ്ക്ക് ചില്ലറ നല്‍കുമോ എന്ന് സുദേവനോട് ചോദിച്ചു. ലോട്ടറിയെടുത്താല്‍ ബാക്കി പണം നൂറിന്റെയും അമ്പതിന്റെയും നോട്ടായി നല്‍കാമെന്ന് സുദേവന് സമ്മതിച്ചു. തുടര്‍ന്നാണ് 2000ത്തിന്റെ വ്യാജനെ കൈപറ്റിയത്. ബിവറേജസ് ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയപ്പോഴാണ് നോട്ട് വ്യാജനാണെന്ന് കണ്ടെത്തിയത്. സുദേവന് ചിറയന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


