തിരുവനന്തപുരം: നവംബര്‍ 16-ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യ ദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കാന്‍ ദേവസ്വം വകുപ്പ് തീരുമാനിച്ചു. പമ്ബാ സ്നാനത്തിനും അനുമതി നല്‍കും.
തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ പോകാം. വെര്‍ച്ച്വല്‍ ക്യൂ സംവിധാനം തുടരാനാണ് തീരുമാനം. ബുക്കിങ് കൂട്ടും. നെയ്യഭിഷേകം മുന്‍ വര്‍ഷത്തെ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്ബ, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളുടെ സൗകര്യം, ആര്.ടി.പി.സി.ആര്.പരിശോധന നടത്തുന്നതിനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും റവന്യൂ ദേവസ്വം വകുപ്പും സംയുക്തമായി കര്‍മപദ്ധതി തയ്യാറാക്കിയതായും മന്ത്രി കെ. രാധാകൃഷ്ണന് അറിയിച്ചു.

