ഷവോമി തങ്ങളുടെ ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ സീരിസായ റെഡ്മി നോട്ട് 10 സീരിസില്‍ പുതിയ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 ലൈറ്റ് എന്ന സ്മാര്‍ട്ട്ഫോണാണ് ഇന്ത്യന്‍ വിപണയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റെഡ്മി നോട്ട് 9 പ്രോയുടെ പൂര്‍ണ്ണമായും റീബാഡ്ജ് ചെയ്ത മോഡലാണ് റെഡ്മി നോട്ട് ലൈറ്റ്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി എസ്ഒസി ആണ് ഹാന്‍ഡ്സെറ്റിന് കരുത്ത് പകരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 13,999 രൂപയാണ് വില 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ് വില.
റെഡ്മി നോട്ട് 10 ലൈറ്റിന്റെ സവിശേഷതകള്‍
റെഡ്മി നോട്ട് 10 ലൈറ്റിന്റെ സവിശേഷതകള്‍ നാല് ക്യാമറകളാണ് പുതിയ ഫോണിനുള്ളത്. 48 മെഗാപിക്സലാണ് മെയിന്‍ ക്യാമറ. എഫ്/2.2 അപ്പേര്‍ച്ചറുള്ള അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയ 8 മെഗാപിക്സല്‍ സെന്‍സര്‍, എഫ്/2.4 അപ്പേര്‍ച്ചറുള്ള 5 മെഗാപിക്സല്‍ മാക്രോ ക്യാമറയും എഫ്/2.4 അപ്പര്‍ച്ചര്‍ ഉള്ള 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറുമാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പില്‍ ഉള്ളത്.
മുന്‍വശത്തായി എഫ്/2.48 അപ്പര്‍ച്ചര്‍ ഉള്ള 16 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടറും റെഡ്മിയുടെ പുതിയ മോഡലിനുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള എംഎഎച്ചിന്റെ ബാറ്ററി കരുത്തുമായാണ് റെഡ്മിയുടെ വരവ്. കണക്റ്റിവിറ്റിക്കായി, ഫോണിന് 4G VoLTE, Wi-Fi 802.11ac, Bluetooth v5.0, GPS/A-GPS, NavIC, USB ടൈപ്പ്-സി പോര്‍ട്ട്, 3.5mm ഹെഡ്ഫോണ് ജാക്ക് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്കുമുണ്ട്. 209 ഗ്രാമാണ് ഫോണിന്റെ ഭാരം.

