നാല് ക്യാമറയും മികച്ച ബാറ്ററി പവറും; പുതുപുത്തന്‍ ഫീച്ചറുമായി റെഡ്മി നോട്ട് 10 ലൈറ്റ്

ഷവോമി തങ്ങളുടെ ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ സീരിസായ റെഡ്മി നോട്ട് 10 സീരിസില്‍ പുതിയ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 ലൈറ്റ് എന്ന സ്മാര്‍ട്ട്ഫോണാണ് ഇന്ത്യന്‍ വിപണയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റെഡ്മി നോട്ട് 9 പ്രോയുടെ പൂര്‍ണ്ണമായും റീബാഡ്ജ് ചെയ്ത മോഡലാണ് റെഡ്മി നോട്ട് ലൈറ്റ്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി എസ്‌ഒസി ആണ് ഹാന്‍ഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 13,999 രൂപയാണ് വില 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ് വില.

റെഡ്മി നോട്ട് 10 ലൈറ്റിന്‍റെ സവിശേഷതകള്‍

റെഡ്മി നോട്ട് 10 ലൈറ്റിന്‍റെ സവിശേഷതകള്‍ നാല് ക്യാമറകളാണ് പുതിയ ഫോണിനുള്ളത്. 48 മെഗാപിക്സലാണ് മെയിന്‍ ക്യാമറ. എഫ്/2.2 അപ്പേര്‍ച്ചറുള്ള അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയ 8 മെഗാപിക്സല്‍ സെന്‍സര്‍, എഫ്/2.4 അപ്പേര്‍ച്ചറുള്ള 5 മെഗാപിക്സല്‍ മാക്രോ ക്യാമറയും എഫ്/2.4 അപ്പര്‍ച്ചര്‍ ഉള്ള 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറുമാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പില്‍ ഉള്ളത്.

മുന്‍വശത്തായി എഫ്/2.48 അപ്പര്‍ച്ചര്‍ ഉള്ള 16 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടറും റെഡ്മിയുടെ പുതിയ മോഡലിനുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള എംഎഎച്ചിന്‍റെ ബാറ്ററി കരുത്തുമായാണ് റെഡ്മിയുടെ വരവ്. കണക്റ്റിവിറ്റിക്കായി, ഫോണിന് 4G VoLTE, Wi-Fi 802.11ac, Bluetooth v5.0, GPS/A-GPS, NavIC, USB ടൈപ്പ്-സി പോര്‍ട്ട്, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഫേസ് അണ്‍ലോക്കുമുണ്ട്. 209 ഗ്രാമാണ് ഫോണിന്‍റെ ഭാരം.

prp

Leave a Reply

*