ഉന്നയിക്കുന്നത് ആരോപണം മാത്രം ; വിമര്‍ശകരെ മിസ്​ ചെയ്യുന്നു : നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്ക്​ താന്‍ വലിയ പ്രാധാന്യം കൊടുക്കാറുണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അതെ സമയം ,ഗൗരവകരമായ വിമര്‍ശനം ഇപ്പോള്‍ ഉണ്ടാവുന്നില്ലെന്നും മോദി പറഞ്ഞു. ഒരു മാസികക്ക്​ നല്‍കിയ അഭിമുഖത്തിലാണ്​ മോദിയുടെ പ്രതികരണം .

വിമര്‍ശനമെന്നത്​ ആരോപണങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു​. വിമര്‍ശനം ഉന്നയിക്കുന്നതിന്​ കഠിനാധ്വാനവും ഗവേഷണവും ആവശ്യ​മാണ് . ആളുകളെല്ലാം ആരോപണം മാത്രമാണ്​ ഉന്നയിക്കുന്നത്​. വിമര്‍ശനം ഉന്നയിക്കാന്‍ അവര്‍ക്ക്​ സമയമില്ലായിരിക്കാം. ഇത്​ മൂലം താന്‍ വിമര്‍ശകരെ മിസ്​ ചെയ്യുകയാണെന്നും മോദി ചൂണ്ടിക്കാട്ടി .

തന്‍റെ ജോലികളെ കൃത്യമായി വിലയിരുത്തുന്നയാള്‍ക്ക്​ അതിനെ കുറിച്ച്‌​ ആക്ഷേപമുണ്ടാവില്ല. അധികാരത്തിന്‍റെ ലോകത്ത് നിന്ന്​​ എപ്പോഴും മാറിനടക്കാനാണ്​ തനിക്ക്​ താല്‍പര്യം. ചിലര്‍ക്ക്​ പ്രധാനമന്ത്രിപദവും മുഖ്യമന്ത്രിപദവും വലിയ അധികാര കേന്ദ്രങ്ങളായിരിക്കും. എന്നാല്‍, തനിക്ക്​ അത്​ നന്മ ചെയ്യാനുള്ള വഴി മാത്രമാണെന്നും മോദി പറഞ്ഞു .

സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ടാണ്​ താന്‍ രാഷ്​ട്രീയത്തിലെത്തിയത്​. ഗുജറാത്ത്​ മുഖ്യമന്ത്രിയായപ്പോള്‍ കച്ചിലെ ഭൂകമ്ബ ദുരിതബാധിതര്‍ക്ക്​ സഹായമെത്തിക്കാനാണ്​ ആദ്യം ശ്രമിച്ചത്​. അദ്ദേഹം പറഞ്ഞു . വാക്​സിന്‍ വിതരണത്തില്‍ ഇന്ത്യ സ്വാശ്രയത്വം കൈവരിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*