ബീച്ചുകള്‍ക്ക് പ്രസിദ്ധമാണ് പസഫിക് സമുദ്രത്തിലുള്ള ഹവായ് ദ്വീപ സമൂഹം. അമേരിക്കയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. ഇവിടെ മലമുകളിലുള്ള ‘സ്റ്റൈയര്‍വേ ടു ഹെവന്‍’ എന്ന വമ്ബന്‍ നടപ്പാത ധാരാളം സഞ്ചാരികളെയാണ് ആകര്‍ഷിച്ചിരുന്നത്. എന്നാല്‍, സ്വര്‍ഗത്തിലേക്കുള്ള ഈ പടികള്‍ അഴിച്ചുമാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
ഈ പടികള്‍ കയറാന്‍ 1987 മുതല്‍ പൊതുജനങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാലും ധാരാളം പേരാണ് ഇവിടേക്ക് അതിക്രമിച്ച് കടക്കാറുള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെച്ചു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ തങ്ങളുടെ നാടിന്‍റെ പ്രതീകമായ ഈ പടികള്‍ ഊരിമാറ്റാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
1942ല്‍ യു.എസ് നാവികസേനയാണ് ഈ പടികള്‍ നിര്‍മിച്ചത്. ജപ്പാനിലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് മാസങ്ങള്‍ക്ക് ശേഷം യു.എസ് കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും സന്ദേശങ്ങള്‍ കൈമാറാന്‍ മലമുകളില്‍ ഒരു റേഡിയോ ടവര്‍ ഒരുക്കാനാണ് ഇത് നിര്‍മിച്ചത്. ഓഹുവിന്‍റെ കിഴക്ക് ഭാഗത്തുള്ള കാനോഹെ മലയില്‍ സ്ഥിതി ചെയ്യുന്ന ഈ നടപ്പാതയില്‍ 3922 പടികളാണുള്ളത്.

wഇതിന് സമീപത്തെ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിലൂടെയാണ് ആളുകള്‍ ഇവിടേക്ക് കയറുന്നത്. ഇത് പ്രദേശവാസികള്‍ക്കും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ഹോണോലുലു സിറ്റി കൗണ്‍സില്‍ ഈ പടികള്‍ നീക്കാന്‍ തീരുമാനിച്ചത്. കൂടാതെ, ഇവിട സുരക്ഷാ ചെലവുകള്‍ ഏര്‍പ്പെടുത്താന്‍ വലിയ സാമ്ബത്തിക ബാധ്യതയാണ് സര്‍ക്കാറിന് വരുന്നത്. 2003ല്‍ ഇതിന്‍റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ഈ വര്‍ഷം ആദ്യം പടികള്‍ കയറുമ്ബോള്‍ കാല്‍മുട്ടിന് പരിക്കേറ്റ 24 വയസ്സുകാരനെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷിച്ചത്. പടികളിലേക്ക് അതിക്രമിച്ച് കയറുന്നവര്‍ക്ക് നിലവില്‍ 1000 ഡോളര്‍ പിഴയുണ്ട്. ഇത് വകവെക്കാതെയാണ് ആളുകള്‍ ഇങ്ങോട്ടുവരുന്നത്.
അതേസമയം, പടികള്‍ പൂര്‍ണമായും നീക്കാതെ കുറച്ചുഭാഗങ്ങള്‍ നിലനിര്‍ത്താനും സാധ്യതയുണ്ടെന്നാണ് വിവരം. ഇതിന് അടുത്തുള്ള കലോവ റാഞ്ചിലാണ് ജുറസിക് പാര്‍ക്ക്, ജുമാന്‍ജി പോലുള്ള സിനിമകള്‍ ചിത്രീകരിച്ചത്.

