കയ്പമംഗലം: വഴിയമ്ബലം പെട്രോള്‍ പമ്ബില്‍ തൊഴിലാളിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചെന്ത്രാപ്പിന്നി ചക്കുഞ്ഞി കോളനിയിലെ ചക്കനാത്ത് വൈഷ്ണവ് എന്ന ഇച്ചാമുവിനെയാണ് (24) കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.
മേയ് അഞ്ചിന് പുലര്‍ച്ച മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടംഗസംഘം 625 രൂപക്ക് പെട്രോള്‍ അടിച്ച ശേഷം പണം കൊടുക്കാതെ കൗണ്ടറില്‍ നിന്നിരുന്ന ജോലിക്കാരനില്‍നിന്ന് 1200 രൂപ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. കേസില്‍ കൂരിക്കുഴി ആശാരിക്കയറ്റം പണിക്കവീട്ടില്‍ ഇജാസ് എന്ന ടുടു (25) നേരത്തെ അറസ്റ്റിലായിരുന്നു. നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് വൈഷ്ണവ്.
പൊലീസ് സംഘത്തില്‍ എസ്.ഐ സുജിത്ത്, എ.എസ്.ഐ ഷാബു, എസ്.പി.സി.ഒ മുഹമ്മദ് റാഫി, സി.പി.ഒ രാഹുല്‍ എന്നിവരും ഉണ്ടായിരുന്നു.
