തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനം കടത്തി വിടാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്. ടോള്‍ പ്ലാസയിലെ ജീവനക്കാരായ ടി ബി അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ കുത്തേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

വാഹനം വന്ന ഉടന്‍ കടത്തിവിട്ടില്ല എന്നതാണ് പ്രശ്‌നത്തിന് കാരണം. രാത്രി പതിനൊന്നരയോടെ ടോള്‍ പ്ലാസയിലെത്തിയ കാര്‍ കടന്നുപോകാനായി ബാരിയര്‍ മാറ്റിയില്ല. ഇതേച്ചൊല്ലിയാണ് ആദ്യം ജീവനക്കാരുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. കാറില്‍ നിന്ന് ഇറങ്ങിയ അക്രമികള്‍ ആദ്യം ജീവനക്കാരുമായി തര്‍ക്കം തുടങ്ങി. അതിനുശേഷം കയ്യാങ്കളിയായി. പിന്നീട് ഇത് കത്തിക്കുത്തിലെത്തുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ രണ്ട് പേരുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. കത്തിക്കുത്തുണ്ടായതിന് പിന്നാലെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രതികളുടെ കാര്‍ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇവരെ ഉടന്‍ പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്. അങ്കമാലി മുക്കന്നൂര്‍ സ്വദേശികളുടേതാണ് കാര്‍.വാഹനം കടത്തിവിടാന്‍ വൈകി; പാലിയേക്കര ടോള്‍‍ പ്ലാസയില്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്, രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

prp

Leave a Reply

*