നഗ്നനാക്കി നി‌ര്‍ത്തി മര്‍ദ്ദിച്ചു; കോടതിയില്‍ കസ്‌റ്റംസിനെതിരെ ആരോപണവുമായി അ‌ര്‍ജുന്‍ ആയങ്കി , ഷാഫിയുടെ വീട്ടില്‍ നിന്നും ഇലക്‌ട്രോണിക് തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

കൊച്ചി: തന്നെ കസ്‌റ്റഡിയിലെടുത്തതിന്റെ രണ്ടാം ദിവസം വിവസ്‌ത്രനാക്കി കസ്‌റ്റംസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍. കള‌ളക്കടത്ത് കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഈ വെളിപ്പെടുത്തല്‍. എന്നാല്‍ അവിടെ സിസിടിവി ഇല്ലേ എന്ന് കോടതി അ‌ര്‍ജുനോട് ചോദിച്ചു. കസ്‌റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു അ‌ര്‍ജുന്റെ മറുപടി. അര്‍ജുനെ ഏഴ് ദിവസം കൂടി കസ്‌റ്റഡിയില്‍ വേണമെന്ന് കസ്‌റ്റംസ് സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും കണ്ണൂ‌ര്‍ കേന്ദ്രീകരിച്ച്‌ കള‌ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ രക്ഷാധികാരികളായി പ്രവ‌ര്‍ത്തിച്ചെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു.

സംഘം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെ മറയാക്കി സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. ഇങ്ങനെ യുവാക്കളെ പാ‌ര്‍ട്ടിയിലേക്ക് അടുപ്പിച്ച്‌ ഇവരെ ഉപയോഗിച്ച്‌ കള‌ളക്കടത്ത് നടത്തിയെന്നാണ് കസ്‌റ്റംസ് വെളിപ്പെടുത്തിയത്. പാര്‍ട്ടി പേരില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യുവാക്കളെ ഉപയോഗിച്ച്‌ നടത്തുകയും അങ്ങനെ പണം സമ്ബാദിച്ച്‌ അത് കള‌ളക്കടത്തിന് ഉപയോഗിക്കുകയും ചെയ്‌തതായാണ് കസ്‌റ്റംസ് വെളിപ്പെടുത്തല്‍.

ഇപ്പോള്‍ പരോളിലുള‌ള ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്നും ചില സുപ്രധാന ഇലക്‌ട്രോണിക് തെളിവുകള്‍ ലഭിച്ചതായും ഇവയുടെ അടിസ്ഥാനത്തില്‍ ഷാഫിയെ അര്‍ജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്‌റ്റംസ് അറിയിച്ചു.

അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികള്‍ പലതും പരസ്‌പര വിരുദ്ധമാണ്. കസ്‌റ്റഡിയിലുള‌ളവരും അര്‍ജുന്റെ ഭാര്യ നല്‍കിയ മൊഴി ഉള്‍പ്പടെ ഇയാള്‍ക്ക് എതിരാണെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. കേസ് കസ്‌റ്റഡി അപേക്ഷ വിധി പറയാന്‍ മാറ്റി.

prp

Leave a Reply

*