28 പേരുമായി പറന്ന റഷ്യന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; വിമാനം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം

മോസ്കോ: 28 പേരുമായി പറന്ന റഷ്യന്‍ പാസഞ്ചര്‍ വിമാനത്തിന്‌ രാജ്യത്തിന്റെ ഫാര്‍ ഈസ്റ്റ് മേഖലയില്‍ വച്ച്‌ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്‌.

കംചട്ക ഉപദ്വീപിലെ പെട്രോപാവ്‌ലോവ്സ്ക്-കാംചാറ്റ്സ്കിയില്‍ നിന്ന് പാലാനയിലേക്ക് പറക്കുകയായിരുന്ന An-26 വിമാനമാണ് കാണാതായത്. വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാന ഗതാഗത നിയന്ത്രണവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കുറഞ്ഞത് രണ്ട് ഹെലികോപ്റ്ററുകളെങ്കിലും വിമാനം കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്‌ .വിമാനത്തിലുണ്ടായിരുന്ന 28 പേരില്‍ ആറ് ക്രൂ അംഗങ്ങളും ഒന്നോ രണ്ടോ കുട്ടികളും ഉള്‍പ്പെടുന്നു.

വിമാനം കടലില്‍ തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്ന് ടാസ് പറഞ്ഞു. പളാന പട്ടണത്തിനടുത്തുള്ള ഒരു കല്‍ക്കരി ഖനിക്കടുത്താണ് ഇത് ഇറങ്ങിയതെന്ന് ഇന്റര്‍ഫാക്സ് വൃത്തങ്ങള്‍ അറിയിച്ചു.

2019 മെയ് മാസത്തില്‍ ഒരു സുഖോയ് സൂപ്പര്‍ജെറ്റ് മോസ്കോ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തകര്‍ന്ന് തീപിടിച്ച്‌ 41 പേര്‍ മരിച്ചിരുന്നു.

prp

Leave a Reply

*