ലോകമെങ്ങുമുളള ഫുട്ബോള് ആരാധകരുടെ ഇഷ്ട ടീമുകളാണ് അര്ജന്റീനയും ബ്രസീലും. ഇരു രാജ്യങ്ങളും തമ്മിലുളള ഓരോ മത്സരത്തിനും വീറും വാശിയും കൂടുതലാണ്. കോപ്പ അമേരിക്ക ആകട്ടെ, ലോകകപ്പ് ആകട്ടെ ലാറ്റിനമേരിക്കന് രാജ്യങ്ങളുടെ ഫൈനല് പ്രതീക്ഷിച്ച ആരാധകര് നിരാശരാകുകയാണ് പതിവ്. എന്നാല് ഇത്തവണ അര്ജന്റീനയ്ക്ക് ഒരു മത്സരം അകലെയാണ് ആ സ്വപ്ന ഫൈനല്. പെറുവിനെ സെമിയില് എതിരില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ച് നിലവിലെ ചാംപ്യന്മാരായ ബ്രസീല് ഫൈനലില് എത്തിക്കഴിഞ്ഞു. കൊളംബിയയുമായുളള സെമി ഫൈനലില് വിജയിച്ചാല് മാറക്കാനയില് നടക്കുന്ന ഫൈനലില് അര്ജന്റീനയാകും ബ്രസീലിനെ നേരിടുക.
അര്ജന്റീന സൂപ്പര്താരം ലയണല് മെസിയുടെയും ബ്രസീല് നെയ്മറുടെയും ചിറകുകളിലേറിയാണ് വിജയിച്ച് വരുന്നത്. ഫൈനല് മത്സരത്തില് അര്ജന്റീനയെ എതിരാളികളായി കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഫൈനലില് എത്തിയ ശേഷം ബ്രസീല് താരം നെയ്മര് പ്രതികരിച്ചത്. അര്ജന്റീന ടീമില് തനിക്ക് വളരെയധികം സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നത്. ഫൈനലില് ബ്രസീല് തന്നെ വിജയിക്കുമെന്നും നെയ്മര് പറഞ്ഞു. ലയണല് മെസിയും നെയ്മറും അടുത്ത സുഹൃത്തുക്കളാണ്. കൂടാതെ ബാര്സിലോണയ്ക്കായി ഇരുവരും ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. ഇതിന് പുറമെ അര്ജന്റീനയുടെ ഡി മരിയ, പരേദസ് എന്നിവര് നെയ്മറിനൊപ്പം നിലവില് പിഎസ്ജിയില് കളിക്കുന്നവരാണ്.
പെറുവിനെതിരായ സെമി ഫൈനല് മത്സരത്തില് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല് ജയിച്ചത്. പെറു ബോക്സിനുള്ളില് മൂന്ന് ഡിഫന്ഡര്മാരെ മറികടന്ന് നെയ്മര് നല്കിയ തകര്പ്പന് പാസില്നിന്നാണ് ലൂക്കാസ് പക്വേറ്റ 35ാം മിനിറ്റില് ഗോള് കണ്ടെത്തിയത്. നേരത്തെ ക്വാര്ട്ടറിലും പക്വേറ്റ നേടിയ ഏക ഗോളിനായിരുന്നു ബ്രസീല് ചിലിയെ തോല്പ്പിച്ചത്. ഒന്പത് തവണ ചാംപ്യന്മാരായ ബ്രസീല് പത്താം കിരീടമാണ് ലക്ഷ്യമിടുന്നത്. അവസാനം നടന്ന കോപ്പയില് പെറുവിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് തോല്പ്പിച്ചായിരുന്നു ബ്രസീല് കിരീടം ഉയര്ത്തിയത്. 28 തവണ കോപ്പയുടെ ഫൈനലില് കളിച്ചിട്ടുളള അര്ജന്റീന 14 തവണ ചാംപ്യന്മാരായിട്ടുണ്ട്.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VtYmVkX2NsaWNrYWJpbGl0eV8xMjEwMiI6eyJidWNrZXQiOiJjb250cm9sIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1412215862677868553&lang=en&origin=https%3A%2F%2Fmalayalam.asiaville.in%2Farticle%2Fcopa-america-2021-neymar-confesses-he-wants-to-play-lionel-messi-argentina-in-final-72471&sessionId=1c36560f372779525570e644e2be8d2c204fb23d&siteScreenName=Dailyhuntapp&theme=light&widgetsVersion=82e1070%3A1619632193066&width=550px

