ഗുവാഹതി: പൗരത്വനിയമ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അസമിലെ സിബ്സാഗര്‍ എം.എല്‍.എയും രായ്ജോര്‍ ദള്‍ പ്രസിഡന്റുമായ അഖില്‍ ഗൊഗോയിക്കെതിരായ ഒരു കേസ് കൂടി എന്‍.ഐ.എ കോടതി തള്ളി. ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയ മറ്റൊരു കേസും നേരത്തെ തള്ളിയിരുന്നു. അറിയപ്പെട്ട കര്‍ഷക പ്രക്ഷോഭകനായ ഗൊഗോയ് അസമിലെ പൗരത്വനിയമ പ്രക്ഷോഭങ്ങളുടെ പേരില്‍ 2019 ഡിസംബര്‍ മുതല്‍ ജയിലിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ഗുവാഹതി മെഡിക്കല്‍ കോളജിലാണ് നിലവില്‍ അദ്ദേഹം.
ഗുവാഹതിയിലെ ചാന്ദ്മാരിയില് രജിസ്റ്റര്‍ ചെയ്ത കേസാണ് അവസാനമായി കോടതി തള്ളിയത്. ദിബ്രുഗഢിലെ ചബുവയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം തള്ളി. യു.എ.പി.എ, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഗൊഗോയ്ക്കെതിരെ കേസ് എടുത്തിരുന്നത്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റ് മൂന്നു പേരെയും ഇതോടൊപ്പം കോടതി വിട്ടയച്ചു. ഗൊഗോയ്ക്ക് ജാമ്യം നല്‍കിയതിനെതിരെ നേരത്തെ എന്‍.ഐ.എ കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി ഗൊഗോയിയെ ലക്ഷ്യമിടാനുള്ള എന്‍.ഐ.എ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന്

