മുംബയ് : കുടുംബ കലഹത്തെ തുടര്‍ന്ന് വീടു വിട്ടുപോയ ഭാര്യയോടുള്ള ദേഷ്യം യുവാവ് തീര്‍ത്തത് മക്കളില്‍. 27കാരനായ അന്‍സാരി എന്നയാളാണ് തന്റെ മൂന്ന് കുട്ടികള്‍ക്കും വിഷം ചേര്‍ത്ത ഐസ്ക്രീം നല്‍കിയത്. മുംബയിലെ മന്ഖുര്ഡിലാണ് സംഭവം. എലി വിഷം ചേര്‍ത്ത ഐസ്ക്രീം കഴിച്ച മൂന്ന് കുട്ടികളില്‍ ആറു വയസുകാരന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടു. രണ്ട് കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് നല്കുന്ന വിവരം ഇപ്രകാരമാണ്. മന്‍ഖുര്‍ദിലെ സതേ നഗറില്‍ താമസിക്കുന്ന അന്‍സാരി കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇയാള്‍ ഭാര്യ നസിയ ബീഗവുമായി മിക്കപ്പോഴും വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ കുടുംബ കലഹത്തെ തുടര്‍ന്ന് നസിയ വീടുവിട്ട് സഹോദരിയുടെ വീട്ടിലേക്ക് പോയി. ഇതേ തുടര്‍ന്ന് ജൂണ്‍ 25ന് അന്‍സാരി കുട്ടികളെ അനുനയിപ്പിച്ച് വീടിന് പുറത്തേക്കിറങ്ങി എലി വിഷം ചേര്‍ത്ത ഐസ്ക്രീം നല്‍കുകയായിരുന്നു. ഐസ്ക്രീം കഴിച്ച് വീട്ടിലെത്തിയ ഉടനെ കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
കുട്ടികള്‍ എലിവിഷം അബദ്ധവശാല്‍ കഴിച്ചതാണെന്നാണ് നസിയ ആദ്യം ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ ഒരു കുട്ടി മരണപ്പെട്ടതോടെ സത്യം വെളിപ്പെടുത്തുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് കേസായതോടെ അന്‍സാരി ഒളിവിലാണ്.

