കോവിഡിനെ 15 ദിവസത്തിനുള്ളില്‍ തുരത്താന്‍ സാധിക്കുന്ന മരുന്ന് കയ്യിലുണ്ട്, വില്‍ക്കാന്‍ സമ്മതിക്കണം, ഇല്ലെങ്കില്‍ മരിക്കും; 200 അടി ഉയരമുള്ള മൊബൈല്‍ ഫോണ്‍ ടവറില്‍ കയറി യുവാവിന്റെ സമരം

സേലം: കോവിഡിനെ 15 ദിവസത്തിനുള്ളില്‍ തുരത്താന്‍ സാധിക്കുന്ന മരുന്ന് തന്റെ കയ്യിലുണ്ടെന്നും വില്‍ക്കാന്‍ സമ്മതിക്കണം എന്നും ആവശ്യപ്പെട്ട് 200 അടി ഉയരമുള്ള മൊബൈല്‍ ഫോണ്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി.

ലോറി ഡ്രൈവറായ സെന്തില്‍ (38)ആണ് മരുന്ന് വില്‍ക്കാന്‍ അനുവദിക്കണം എന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് ഭീഷണി മുഴക്കിയത്. സെവ്വാപ്പേട്ട പോലീസും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി.

മണിക്കൂറുകളോളം സംസാരിച്ചതിന് ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങാന്‍ തയ്യാറായത്. കോവിഡിനുള്ള മരുന്ന് വില്‍ക്കണം എന്ന ആവശ്യം നിറവേറ്റാമെന്ന് പോലീസുകാര്‍ സമ്മതിച്ചതോടെ താഴെയിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

prp

Leave a Reply

*