തിരുവനന്തപുരം: വിസര്‍ജന വിമുക്തമാകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന പദവി കേരളത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ അറിയിച്ചു. കേരളപ്പിറവി സന്ദേശത്തോടൊപ്പമാണ് പിണറായി ഇക്കാര്യം പറഞ്ഞത്. കൂടാതെ 2017 മാര്‍ച്ചില്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെടല്‍ കൊച്ചി വാട്ടര്‍ മെട്രോ, എല്‍എന്‍ജി പൈപ്പ് ലൈന്‍, സ്റ്റാര്‍ട്ടപ്പ് വികസനം, പി.എസ്.സി നിയമനം തുടങ്ങിയ മേഖലയില്‍ നന്നായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പരമ്പരാഗത ചിന്താരീതികള്‍ക്കപ്പുറത്തേക്കു പോയി വിപ്ലവാത്മകമായി ഉയര്‍ന്നുചിന്തിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി ഓര്‍മപ്പെടുത്തുന്നു. സുസ്ഥിര വികസനത്തിന്റെ സമാനതകളില്ലാത്ത മാതൃകകള്‍ ലോകത്തിനുമുന്നില്‍ സമര്‍പ്പിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണന്നും പിണറായി വിജയന് ചൂണ്ടികാട്ടി.