വൈക്കം : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുലശേഖരമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പഠന ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി ഉദ്ഘാടനം ചെയ്തു. മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ, വാര്‍ഡ് മെമ്ബര്‍ പോള്‍ തോമസ്, പി.ടി.എ പ്രസിഡന്റ് ബെന്‍ഷി ലാല്‍, പ്രധാനാദ്ധ്യാപിക ഗ്രെയ്സ് ജോര്‍ജ് തോട്ടുങ്കല്‍, സീനിയര്‍ അസിസ്റ്റന്റ് ജി ഷീല, രേഖ എസ് പിള്ള, ടി.ടി ഗോപകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്ക് എടുത്തു.

