ജനസംഖ്യയും കോവിഡ്​ വ്യാപനവും അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക്​ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതിയ വാക്​സിന്‍ നയം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ജനസംഖ്യയും കോവിഡ്​ വ്യാപനത്തി​െന്‍റ തോതും അടിസ്ഥാനമാക്കിയാവും സംസ്ഥാനങ്ങള്‍ക്ക്​ വാക്​സിന്‍ വിതരണം ചെയ്യുക. വാക്​സിന്‍ പാഴാക്കിയാല്‍ അത്​ സംസ്ഥാനങ്ങളുടെ ക്വാട്ടയെ നെഗറ്റീവായി സ്വാധീനിക്കും. ജൂണ്‍ 21 മുതല്‍ പുതിയ നയം നടപ്പാക്കി തുടങ്ങുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 45 വയസിന്​ മുകളിലുള്ളവര്‍, രണ്ടാം ഡോസ്​ ലഭിക്കാനുള്ളവര്‍ എന്നിവര്‍ക്കാവും വാക്​സിനേഷനില്‍ മുന്‍ഗണന ലഭിക്കുക. സംസ്ഥാനങ്ങള്‍ക്ക്​ സ്വന്തംനിലക്കും മുന്‍ഗണന ക്രമം നിശ്​ചയിക്കാം. ക​ഴിഞ്ഞ ദിവസമാണ്​ പുതിയ വാക്​സിന്‍ നയം നടപ്പാക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്​.

സുപ്രീംകോടതിയില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ്​ വാക്​സിന്‍ നയം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്​. 18 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ നല്‍കുമെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

prp

Leave a Reply

*