കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ പങ്ക് അന്വേഷിക്കണം: പദ്മജ വേണുഗോപാല്‍

കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. കെ. സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശ്ശൂരില്‍ വന്നുപോയത്. ആ യാത്രയില്‍ പണം കടത്തിയിരുന്നോയെന്ന് സംശയിക്കുന്നതായും പദ്മജ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

“കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലം കാണിച്ചിട്ടുണ്ടോ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ ?”- പദ്മജ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. ‘നിങ്ങള്‍ക്ക്’ ബഹുമാനം കുറവാണോ? തലശ്ശേരിക്കാരന്‍ എംഎല്‍എ സ്പീക്കറെ ‘നിങ്ങള്‍’ എന്ന് വിളിക്കുമ്ബോള്‍

പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലം കാണിച്ചിട്ടുണ്ടോ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ ?
https://www.facebook.com/v8.0/plugins/post.php?app_id=&channel=https%3A%2F%2Fstaticxx.facebook.com%2Fx%2Fconnect%2Fxd_arbiter%2F%3Fversion%3D46%23cb%3Df4a05c61836bf4%26domain%3Dm.dailyhunt.in%26origin%3Dhttps%253A%252F%252Fm.dailyhunt.in%252Ff1ecdb5c55fb89%26relation%3Dparent.parent&container_width=730&href=https%3A%2F%2Fwww.facebook.com%2Fpadmaja.venugopal.94%2Fposts%2F1962873500556330&locale=kn_IN&sdk=joey

കൊടകര കുഴല്‍പ്പണക്കേസ്: സിപിഎം പ്രവര്‍ത്തകനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
തൃശൂര്‍: ബിജെപി നേതാക്കള്‍ അന്വേഷണം നേരിടുന്ന കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ സിപിഎം പ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലര്‍ എസ് എന്‍ പുരത്തെ സിപിഎം പ്രവര്‍ത്തകനായ രജിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. തൃശൂര്‍ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കുഴല്‍പ്പണം കവര്‍ച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികള്‍ സഹായം തേടിയെത്തിയത് രജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവര്‍ച്ചാകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി രജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം.

കോടതി ഇടപെട്ട് ലോക്ക്ഡൗണ്‍ തടസം നീക്കി; വിസ തീരുംമുന്‍പ് താലികെട്ടി, രാത്രിയില്‍ തന്നെ വരന്‍ വിമാനം കയറി

കവ‍ര്‍ച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങള്‍ രജിനുമായാണ് രഞ്ജിത്ത് ആലോചിച്ചത്. രജിന്‍ ചെയ്ത സഹായങ്ങള്‍ക്ക് പകരം രഞ്ജിത്ത് മൂന്നരലക്ഷം രൂപ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് രജിന്‍.

​​​​ബി ജെ പി നേതാക്കള്‍ അന്വേഷണം നേരിടുന്ന കേസില്‍ സി പി എം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നത് സര്‍ക്കാരിനേയും സി പി എമ്മിനേയും പ്രതിരോധത്തിലാക്കിയേക്കും. കുഴല്‍പ്പണം കവര്‍ച്ച ചെയ്‌ത ശേഷം രക്ഷപ്പെട്ട പ്രതികള്‍ സഹായം തേടിയെത്തിയത് രജിന്റെയടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഫോണില്‍ വിളിച്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന്‍ മിഥുനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങരുത്; സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റിന് 1000 രൂപയുമായി മുംബൈ കോര്‍പ്പറേഷന്‍

കൊടകരയില്‍ കണ്ടെത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പിനായി തെക്കന്‍ കേരളത്തിലേക്ക് കടത്തിയ പണം എന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പൊലീസ് എഫ്‌ഐആര്‍ ശേഖരിച്ച ഇഡി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ 10 ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതിയും ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ സംശയ നിഴലിലുള്ള കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം ഇല്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടും മറ്റ് കേസുകളില്‍ കാണിക്കുന്ന താല്‍പ്പര്യം കൊടകരയില്‍ കാണിക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം.

ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയിലും ഹര്‍ജിയെത്തി. ഇതിനിടെയാണ് കേസ് തങ്ങളുടെ പരിധിയില്‍ വരുമോ എന്ന പ്രാഥമിക പരിശോധന ഇഡി തുടങ്ങിയത്. നിലവില്‍ കുഴല്‍പ്പണ കേസിന് വിദേശ ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല എഫ്‌ഐആറില്‍ 25 ലക്ഷം രൂപ കാണാതായെന്നാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ പിഎംഎല്‍എ അക്‌ട് അനുസരിച്ച്‌ കേസ് നിലനില്‍ക്കുമോ എന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.

prp

Leave a Reply

*