പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തന നഷ്‌എടം കുറയ്ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി കനത്ത നഷ്ടത്തിലാണ്. ശമ്ബളവും പെന്‍ഷനും സര്‍ക്കാരാണ് നല്‍കുന്നത്. കെ.എസ്.ആര്‍.ടി.സിയെ ആധുനികവത്കരിക്കും. ഇതിനായി 3000 ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും. ഇതിലേക്ക് 300 കോടി. നടപ്പുവര്‍ഷത്തില്‍ 100 കോടി നല്‍കും. പത്ത് ഹൈഡ്രജന്‍ ബസുകള്‍ നിരക്കിലിറക്കും. ഇരുചക്ര വാഹനം ഉപജീവനമാര്‍ഗത്തിനായി ഉപയോഗിക്കുന്ന പത്രവിതരണ, മത്സ്യ വില്‍പ്പന, ഹോംഡെലിവറി ജീവനക്കാരെ ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് മാറ്റും. ഇലക്‌ട്രിക് സ്‌കൂട്ടറുകളും ഓട്ടോറിക്ഷകളും നിരത്തിലിറക്കാന്‍ 200 കോടി രൂപയുടെ വായ്പ. ഇതിന്റെ പലിശ ഇളവിന് 15 കോടി. പലിശയുടെ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കും.

