ചികിത്സയും പരിശോധനയുമില്ല, വാരാണസിയിലും ലഖ്​നൗവിലും രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതം

ലഖ്​നൗ : ഉത്തര്‍പ്രദേശില്‍ ​ കൊവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു . ഏപ്രില്‍ 21 മുതല്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്ന 10 സംസ്​ഥാനങ്ങളിലൊന്നാണ്​​ യു.പി. കഴിഞ്ഞദിവസങ്ങളില്‍ 34,000 ത്തില്‍ അധികമായിരുന്നു പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കേസുകളുടെ എണ്ണം. പോസിറ്റിവിറ്റി നിരക്ക്​ ശരാശരി 16.7 ശതമാനവും.

യോഗി ആദിത്യനാഥ്​ സര്‍ക്കാറിന്‍റെ കണക്കുകള്‍ പ്രകാരം ദിവസേന 2.25ലക്ഷം മുതല്‍ 2.35 ലക്ഷം വരെ പരിശോധനകള്‍ നടക്കുന്നുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍.​ എന്നാല്‍ യഥാര്‍ഥ കണക്കുകളില്‍ ഇത്​ ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നാണ്​ വസ്​തുത.

കൊവിഡ്​ ബാധ ഏറ്റവും രൂക്ഷമായ രണ്ടു ജില്ലകളിലെ സ്​ഥിതി അതീവഗുരുതരമെന്നാണ്​ വിലയിരുത്തല്‍. ഇതിലൊന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്​സഭ മണ്ഡലമായ വാരാണസിയും സംസ്​ഥാനത്തിന്‍റെ തലസ്​ഥാനമായ ലഖ്​നോവും.അടിയന്തരമായി പരിശോധനകള്‍ ന​ടത്തേണ്ടതുണ്ടെങ്കിലു​ം അസൗകര്യങ്ങള്‍ ഇവിടങ്ങളില്‍ വിലങ്ങുതടിയാകും. പരിശോധനക്ക്​ ദിവസങ്ങള്‍ എടുക്കും. അതിനും ദിവസങ്ങള്‍ക്ക്​ ശേഷമാണ്​ ഫലം പുറത്തറിയുക.

ഏപ്രില്‍ 27ന്​ ദേ​ശീയ ശരാശരിയായ 21 ശതമാനത്തിനോട്​ താരതമ്യം ചെയ്യു​േമ്ബാള്‍ വാരാണസിയിലെ പോസിറ്റിവിറ്റി നിരക്ക്​ 40ശതമാനമാണ്​. ഏപ്രില്‍ 25ന്​ പോസിറ്റിവിറ്റി നിരക്ക്​ 50 ശതമാനം കടന്നിരുന്നു ഇവിടെ.

സംസ്​ഥാനത്ത്​ 2,25,000 മുതല്‍ 2,35,000 വരെ പരിശോധനകള്‍ പ്രതിദിനം നടത്തു​ന്നുണ്ടെന്നും ഇതില്‍ 45 ശതമാനവും ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെ ആണെന്നുമായിരുന്നു യു.പി ആരോഗ്യമന്ത്രി ജയ്​ പ്രതാപ്​ സിങ്ങിന്‍റെ വാദം. ആന്‍റിജന്‍ പരിശോധനയേക്കാള്‍ കൃത്യതയുള്ളതാണ്​ ആര്‍.ടി.പി.സി.ആര്‍ പരിശോധന. മറ്റിടങ്ങളെ അപേക്ഷിച്ച്‌​ വാരാണസിയില്‍ വളരെ കുറവ്​ പരിശോധനകള്‍ നടക്കുന്നുള്ളുവെന്നാണ്​ കണക്കുകള്‍ സൂചിപ്പിക്കുന്നത്​. ഏപ്രില്‍ 20ന്​ 3782 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും ഏപ്രില്‍ 21ന്​ 4516 പരിശോധനകളുമാണ്​ നടത്തിയതെന്നാണ്​ കണക്കുകള്‍. ഏപ്രില്‍ 22ന്​ 3782, 23ന്​ 3690, 24ന്​ 3860, 25ന്​ 2323, 26ന്​ 3067, 27ന്​ 2817 എന്നിങ്ങനെയാണ്​ പരിശോധനകളുടെ എണ്ണം.

എന്നാല്‍ ഇവി​ടത്തെ പോസിറ്റീവായവരുടെ എണ്ണമാക​ട്ടെ ഏപ്രില്‍ 20ന്​ 1637, 21ന്​ 2562, 22ന്​ 1815, ഏപ്രില്‍ 23ന്​ 1485, 24ന്​ 2796, 25ന്​ 2057, 26ന്​ 1840, 27ന്​ 1752 എന്നിങ്ങനെയായിരുന്നു.

ജില്ലയില്‍ പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും ജീവനക്കാരുടെയും പരിശോധന കിറ്റുകളുടെ അഭാവവുമാണ്​ ഇതിന്​ കാരണമെന്നാണ്​ അധികൃതരുടെ പ്രതികരണം .ലഖ്​നോവിലും സമാന സ്​ഥിതിയാണ്​ നേരിടുന്നത്​. ഒരു ലാബ്​ പ്രതിദിനം 80 മുതല്‍ 150 പരിശോധനകളാണ്​ ഇവിടെ നടത്തുന്നത്​. അതില്‍ തന്നെ സ്വകാര്യ ലാബുകള്‍ മിക്കതും പരിശോധന നടത്തുന്നില്ലെന്നാണ്​ വിവരം. ജില്ലയില്‍ പരി​േശാധനകളുടെ എണ്ണം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

prp

Leave a Reply

*