നിരത്തുകള്‍ കീഴടക്കാന്‍ അവന്‍ വരുന്നു Driverless car

അ​സാ​ധ്യ​മാ​യ​താ​യി ഒ​ന്നു​മി​ല്ലെ​ന്ന്​ വീ​ണ്ടും തെ​ളി​യി​ക്കു​ന്ന ദു​ബൈ​യി​ലേ​ക്ക്​ പു​തി​യ​താ​യി വി​രു​ന്നെ​ത്തു​ന്ന​വ​നാ​ണ്​ ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ള്‍. ദു​ബൈ​യെ കു​റി​ച്ച​റി​യു​ന്ന​വ​ര്‍​ക്ക്​ ഇ​തി​ല്‍ അ​ത്​​ഭു​തം തോ​ന്നി​ല്ല. അ​മേ​രി​ക്ക​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മു​ള്ള ഈ​കാ​റു​ക​ള്‍ ര​ണ്ട്​ വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ദു​ബൈ​യു​ടെ നി​ര​ത്തു​ക​ളി​ല്‍ നി​റ​യും. കേ​ള്‍​ക്കാ​ന്‍ ര​സ​മു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ള്‍ ആ​കെ ക​ണ്‍​ഫ്യൂ​ഷ​നി​ലാ​ണ്. തി​ര​ക്കേ​റി​യ ദു​ബൈ ന​ഗ​ര​ത്തി​ലൂ​ടെ ഡ്രൈ​വ​ര്‍ പോ​ലു​മി​ല്ലാ​തെ കാ​റു​ക​ള്‍ എ​ങ്ങി​​നെ യാ​ത്ര​ചെ​യ്യും, എ​ങ്ങി​നെ​യാ​ണ്​ ഓ​പ​റേ​റ്റ്​ ചെ​യ്യു​ക അ​ങ്ങി​നെ നീ​ണ്ടു പോ​കു​ന്നു ക​ണ്‍​ഫ്യൂ​ഷ​ന്‍. 2030ഓ​ടെ 4000 വാ​ഹ​ന​ങ്ങ​ള്‍ ടാ​ക്​​സി​യാ​യി നി​ര​ത്തി​ലി​റ​ക്കു​മെ​ന്നാ​ണ്​ അ​റി​യി​പ്പ്.

എ​ല്ലാം ഈ ​സ്​​ക്രീ​നി​ലു​ണ്ട്​:

കു​ഞ്ഞ​ന്‍ കാ​റി​ലേ​ക്ക്​ ക​യ​റു​േ​മ്ബാ​ള്‍ ഡ്രൈ​വ​റു​ടെ സ്​​റ്റി​യ​റി​ങോ ഗി​യ​റോ, എ​ന്തി​ന്​ ഒ​രു ​പെ​ഡ​ല്‍ പോ​ലും കാ​ണി​ല്ല. പ​ക്ഷെ, നി​ങ്ങ​ളു​ടെ മു​ന്‍​പി​ല്‍ സ്​​മാ​ര്‍​ട്ട്​ സ്​​ക്രീ​ന്‍ ഉ​ണ്ടാ​വും. അ​താ​ണ് ഡ്രൈ​വ​റി​ല്ലാ കാ​റി​ലെ​ ‘ഡ്രൈ​വ​ര്‍’. വാ​ഹ​ന​ത്തി​ല്‍ ക​യ​റി​യ ശേ​ഷം സ്​​ക്രീ​നി​ല്‍ കൊ​ടു​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും കു​ഞ്ഞ​ന്‍ പാ​യു​ക. നി​ര്‍​മി​ത ബു​ദ്ധി​യും പെ​റ്റാ​ബൈ​റ്റ്​​സു​മാ​ണ്​​ ഇ​വ​നെ ന​യി​ക്കു​ക. ന​മ്മു​ടെ വാ​ഹ​ന​ത്തി​െ​ന്‍​റ മു​ന്‍​പി​ലും പു​റ​കി​ലും വ​ശ​ങ്ങ​ളി​ലും എ​ന്തൊ​ക്കെ​യു​ണ്ടെ​ന്ന്​ നി​ര​ന്ത​രം വി​വ​രം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കും.

ക​ണ്ണി​മ ചി​മ്മാ​തെ റോ​ഡ്​ മു​ഴു​വ​ന്‍ നി​രീ​ക്ഷി​ച്ചാ​യി​രി​ക്കും കാ​റി​െ​ന്‍​റ യാ​ത്ര. ഇ​തി​െ​ന്‍​റ മ​ള്‍​ട്ടി​ലെ​യ​ര്‍ സ്യൂ​ട്ട്​ സെ​ന്‍​സ​റു​ക​ള്‍ മ​നു​ഷ്യ​ന്​ സാ​ധ്യ​മാ​യ​തി​നേ​ക്കാ​ള്‍ വി​ശാ​ല​മാ​യ കാ​ഴ്​​ച-​കേ​ള്‍​വി ശ​ക്​​തി​യു​ണ്ട്. മ​നു​ഷ്യ ബു​ദ്ധി​യേ​ക്കാ​ള്‍ അ​തി​വേ​ഗ​ത്തി​ല്‍ ഇ​ത്​ പ്ര​വ​ര്‍​ത്തി​ക്കും. രാ​ത്രി​യി​ലും മോ​ശം കാ​ലാ​വ​സ്​​ഥ​യി​ലും യാ​ത്ര ചെ​യ്യേ​ണ്ട​തെ​​ങ്ങി​നെ എ​ന്ന വി​വേ​ച​ന​ബു​ദ്ധി​യെ​ല്ലാം ഉ​​ണ്ട്​ എ​ന്ന​ര്‍​ഥം. അ​തു​കൊ​ണ്ട്​ ത​ന്നെ, മ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ ഒ​ഴി​ഞ്ഞു​മാ​റി അ​പ​ക​ട​ത്തി​ല്‍​പെ​ടാ​തെ കൂ​ടു​ത​ല്‍ സു​ര​ക്ഷ​യോ​ടെ യാ​ത്ര​ചെ​യ്യാ​ന്‍ കു​ഞ്ഞ​ന്‍ കാ​റി​ന്​ ക​ഴി​യും.

എ​ങ്ങി​നെ​യാ​ണ്​ ഇ​വ​നെ യാ​ത്ര​ക്ക്​ വി​ളി​ക്കു​ക എ​ന്ന​ത​ല്ലേ അ​ടു​ത്ത ക​ണ്‍​ഫ്യൂ​ഷ​ന്‍. യൂ​ബ​ര്‍, ക​രീം പോ​ലു​ള്ള ആ​പ്പു​ക​ള്‍ വ​ഴി ബു​ക്ക്​ ചെ​യ്​​താ​ല്‍ ആ​ശാ​ന്‍ വി​ളി​പ്പു​റ​ത്തെ​ത്തും. ആ​പ്​ വ​ഴി ബു​ക്ക്​ ചെ​യ്യു​േ​മ്ബാ​ള്‍ ഒ​രു വ്യ​ത്യാ​സ​മു​ണ്ട്. നാം ​നി​ല്‍​ക്കു​ന്ന സ്​​ഥ​ല​ത്തി​െ​ന്‍​റ കാ​ലാ​വ​സ്​​ഥ കൂ​ടി ക​ണ​ക്കാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും കു​ഞ്ഞ​ന്‍ ടാ​ക്​​സി ഓ​ടി​യെ​ത്തു​ക. വാ​ഹ​ന​ത്തി​ല്‍ ക​യ​റി​യ ശേ​ഷം ട​ച്ച്‌​​സ്​​ക്രീ​നി​ല്‍ ന​മു​ക്ക്​ പോ​കേ​ണ്ട സ്​​ഥ​ലം ന​ല്‍​കാം. എ​ത്ര സ​മ​യം കൊ​ണ്ട്​ എ​ത്തും എ​ന്ന​തു​ള്‍​പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ അ​വ​ന്‍ ന​മു​ക്ക്​ പ​റ​ഞ്ഞു​ത​രും. ​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത ‘കു​ഞ്ഞ​ന്‍’ സീ​റ്റ്​ ബെ​ല്‍​റ്റി​ടാ​നും ഡോ​ര്‍ അ​ട​ക്കാ​നും ഓ​ര്‍​മി​പ്പി​ക്കും.

വാ​ഹ​ന​ത്തി​ല്‍ പെ​ട്ടു​പോ​യി എ​ന്ന തോ​ന്ന​ല്‍ വേ​ണ്ട. ഒ​രു ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി​യാ​ല്‍ ക​സ്​​റ്റ​മ​ര്‍​ കെ​യ​റു​മാ​യി സം​സാ​രി​ക്കാം. എ​ന്നാ​ല്‍, ഇ​വി​ടെ​യും മ​റു​പ​ടി ത​രു​ന്ന​ത്​ മ​നു​ഷ്യ​നാ​യി​രി​ക്കി​ല്ല, ക​മ്ബ്യൂ​ട്ട​റാ​യി​രി​ക്കു​മെ​ന്ന്​ മാ​ത്രം. ഇ​ട​ക്ക്​ വെ​ച്ച്‌​ വാ​ഹ​നം നി​ര്‍​ത്താ​നു​ള്ള ഓ​പ്​​ഷ​നു​മു​ണ്ടാ​വും. എ​ന്തെ​ങ്കി​ലും സാ​ധ​നം കാ​റി​ല്‍ മ​റ​ന്നു​വെ​ച്ചാ​ല്‍ ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ഭ​യം വേ​ണ്ട. കാ​റി​ല്‍ നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ന്‍ നി​ങ്ങ​ളു​ടെ ഫോ​ണി​ലേ​ക്ക്​ ക​സ്​​റ്റ​മ​ര്‍ സെ​ന്‍​റ​റി​ല്‍ നി​ന്ന്​ വി​ളി വ​രും. പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​ന്‍ ഡോ​ര്‍ അ​ട​ക്കാ​ന്‍ മ​റ​ന്നാ​ലും സ്വ​ന്തം നി​ല​യി​ല്‍ വാ​തി​ല്‍ അ​ട​ച്ച്‌​ അ​ടു​ത്ത യാ​ത്ര​ക്കാ​ര​നെ ല​ക്ഷ്യ​മി​ട്ട്​ യാ​ത്ര​യാ​വും. കാ​ഴ്​​ച, കേ​ള്‍​വി ശ​ക്​​തി​യി​ല്ലാ​ത്ത​വ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള സ​ജ്ജീ​ക​ര​ണ​വു​മു​ണ്ടാ​കും.

റോ​ഡ്​ ​േക്ലാ​സ്​ ചെ​യ്​​ത​താ​യി ഒ​രു കാ​ര്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​താ​ല്‍ മ​റ്റ്​ കാ​റു​ക​ളൊ​ന്നും ആ ​വ​ഴി​ക്ക്​ പോ​കി​ല്ല. അ​പ​ക​ട​ക​ര​മാ​യ റോ​ഡി​ലും മോ​ശം കാ​ലാ​വ​സ്​​ഥ​യി​ലും യാ​ത്ര ഒ​ഴി​വാ​ക്കും. 16 കാ​മ​റ​യും 21 റ​ഡാ​റും ഓ​രോ വാ​ഹ​ന​ത്തി​ലു​മു​ണ്ടാ​കും. കാ​ര്‍​ബ​ണ്‍ വി​കി​ര​ണം ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​മാ​യി​രി​ക്കും. ഗ​താ​ഗ​ത​ക്കു​രു​ക്കും കൂ​ട്ടി​യി​ടി​യും ഒ​ഴി​വാ​ക്കാം. ഗ​താ​ഗ​ത ചെ​ല​വി​ല്‍ വ​ര്‍​ഷ​ത്തി​ല്‍ 900 ദ​ശ​ല​ക്ഷം ദി​ര്‍​ഹ​മി​െ​ന്‍​റ കു​റ​വു​ണ്ടാ​കും എ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. പ​രി​സ്​​ഥി​തി മ​ലി​നീ​ക​ര​ണം 12 ശ​ത​മാ​നം കു​റ​യും. ഇ​തു​വ​ഴി ശ​ത​കോ​ടി​ക​ള്‍ വേ​റെ​യും ലാ​ഭം. ക്രൂ​യി​സ്​ എ​ന്ന അ​മേ​രി​ക്ക​ന്‍ ക​മ്ബ​നി​യാ​ണ്​ കാ​റി​െ​ന്‍​റ നി​ര്‍​മാ​ണ, നി​ര്‍​വ​ഹ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പെ​ര്‍​സ​പ്​​ഷ​ന്‍, പ്ലാ​നി​ങ്, ക​ണ്‍​ട്രോ​ള്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ ഘ​ട​ക​ങ്ങ​ളാ​ണ്​ കു​ഞ്ഞ​ന്‍ കാ​റി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്.

prp

Leave a Reply

*