പന്നിപ്പടക്കം എറിഞ്ഞു, പേടിച്ചോടിയ വീട്ടമ്മയെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

തൃശൂര്‍: കരാഞ്ചിറ കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ റോഡില്‍ വെട്ടിക്കൊലപ്പെടുത്തി. കാട്ടൂര്‍ക്കടവ് നന്താനത്തുപറമ്ബില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടിലെത്തിയ ഗുണ്ടാസംഘം പന്നിപ്പടക്കം എറിഞ്ഞശേഷം, വീടിന് വെളിയില്‍ നിന്നിരുന്ന ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലുള്‍പ്പെട്ടയാളാണ് ഹരീഷ്. കാട്ടൂര്‍ സ്വദേശി ദര്‍ശനും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഹരീഷുമായി പ്രതികള്‍ക്കുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

പ്രതികള്‍ പന്നിപ്പടക്കം എറിയുകയായിരുന്നു. ശബ്ദം കേട്ട് പേടിച്ചോടിയ ലക്ഷ്മിയുടെ പിന്നാലെയെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ഈ സമയം ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം കോളനിയിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകം. ഹരീഷിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

prp

Leave a Reply

*