രാജസ്​ഥാനില്‍ കമിതാക്കള്‍ക്ക്​ നേരെ സദാചാര ഗുണ്ടായിസം : പെണ്‍കുട്ടിക്ക് ക്രൂര മര്‍ദ്ദനം

ജയ്​പുര്‍: കമിതാക്കള്‍ക്ക്​ നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. രാജസ്​ഥാനില്‍ ഭരത്​പുര്‍ ജില്ലയിലാണ്​ സംഭവം.പെണ്‍കുട്ടിയെ​ 20 ല്‍ അധികം പേരാണ് കൂട്ടമായി ചേര്‍ന്ന്​ മര്‍ദിച്ചത് . ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഓണ്‍ലൈനില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടും നടപടിയെടുക്കാന്‍ പൊലീസ്​ തയാറാകാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്​.

അതെ സമയം സംഭവം എപ്പോള്‍ നടന്നതെന്നാണെന്ന്​ വ്യക്തമല്ല. ആളൊഴിഞ്ഞ സ്​ഥലത്ത്​ സംസാരിച്ചിരുന്ന കമിതാക്കളെ ജനക്കൂട്ടം വളയുകയായിരുന്നു. ഈ സമയം ആണ്‍കുട്ടി സംഭവ സ്​ഥലത്ത് നിന്ന്​ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ പിടികൂടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ്​ പുറത്തുവന്നത്​.

പെണ്‍കുട്ടിയെ റോഡിലൂടെ വലിക്കുന്നതും ദുപ്പട്ട അഴിച്ചുമാറ്റുന്നതും വിഡിയോയില്‍ കാണാം.
സഹായത്തിനായി പെണ്‍കുട്ടി അലറു​ന്നുണ്ടെങ്കിലും ആരും രക്ഷപ്പെടുത്താന്‍ തയാറാകുന്നില്ല. തുടര്‍ന്ന്​ പെണ്‍കുട്ടിയെ ഗുണ്ടകള്‍ അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്​.അതേസമയം സംഭവത്തിന്‍റെ സത്യാവസ്​ഥ അന്വേഷിക്കുമെന്നും കുറ്റവാളികളെ പിടികൂടുമെന്നും ​പൊലീസ്​ അറിയിച്ചു .

prp

Leave a Reply

*