ഇന്ത്യ- ഇം​ഗ്ലണ്ട് പരമ്ബരയുടെ കണ്ടെത്തല്‍ രോഹിത്; സ്പിന്നിനെതിരെ ഏറ്റവും മികച്ച പ്രകടനം അവനാണ് നടത്തുന്നത്

നിലവില്‍ ഇന്ത്യന്‍ ടീമില്‍ സ്പിന്‍ ബൗളിങിനെതിരേ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബാറ്റ്‌സ്മാന്‍ രോഹിത്താണെന്ന പ്രശംസയുമായി മുന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് രോഹിത് കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രശംസിച്ചു.

ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ച്‌ വലിയ കണ്ടെത്തലായി രോഹിത് മാറിയിരിക്കുകയാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ നമ്മള്‍ കണ്ടതും നമുക്ക് അറിയുന്നതുമാണ്. എന്നാല്‍ ടെസ്റ്റില്‍ രോഹിത്തിന് റണ്‍സ് കണ്ടെത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ നമുക്ക് ഉറപ്പില്ലായിരുന്നു. പക്ഷെ മികച്ച പ്രകടനത്തിലൂടെ തന്നെ സംശയിച്ചവര്‍ക്കുള്ള മറുപടിയാണ് രോഹിത് നല്‍കുന്നത്. ഗവാസ്‌കര്‍ പറയുന്നു.

ടെസ്റ്റില്‍ ഓപ്പണറായി ലഭിച്ച അവസരങ്ങള്‍ നന്നായി മുതലെടുക്കാന്‍ രോഹിത്തിനു സാധിച്ചു. ടെസ്റ്റിലും ഓപ്പണറായി റണ്‍സെടുക്കാന്‍ തനിക്കാവുമെന്ന് അദ്ദേഹം കാണിച്ചുതന്നു. ടെസ്റ്റില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ പതിയെ ഇന്നിങ്‌സ് തുടങ്ങിയ ശേഷം പിന്നീട് വേഗം കൂട്ടുന്നതാണ് രോഹിത്തിന്റെ ശൈലി. ഇന്ത്യക്കു വേണ്ടി ഇനിയുമൊരുപാട് സംഭാവന ചെയ്യാന്‍ ഈ ശൈലി അദ്ദേഹത്തെ സഹായിക്കുമെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ സ്പിന്‍ ബൗളിങിനെതിരേ ഏറ്റവും നന്നായി കളിക്കുന്നത് രോഹിത്താണെന്നാണ് തനിക്കു തോന്നുന്നു.ഗവാസ്‌കര്‍ പറയുന്നു.

prp

Leave a Reply

*