‘കുറച്ച്‌ കാര്യം കൂടി പറയാനുണ്ട്, എന്നെ പൊലീസ് കസ്റ്റഡിയില്‍ വിടണം’; കോടതിയോട് അധോലോക നേതാവ്, അമ്ബരപ്പ്

മുംബൈ: തന്നെ പൊലീസ് കസ്റ്റഡിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം അഭിഭാഷകനെയും കോടതിയെയും അമ്ബരപ്പിച്ചിരിക്കുകയാണ് അധോലോക കുറ്റവാളി രവി പൂജാരി. പൊലീസ് കസ്റ്റഡി നീട്ടരുതെന്ന് രവി പൂജാരിയുടെ അഭിഭാഷകന്‍ വാദിക്കുന്നതിനിടെയാണ് പൂജാരി തന്നെ മുന്നോട്ട് വന്ന് പൊലീസിനൊപ്പം പോയ്ക്കോളാമെന്ന് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് പൂജാരിയുടെ കസ്റ്റഡി മാര്‍ച്ച്‌ 15 വരെ നീട്ടി.

ചൊവ്വാഴ്ചയാണ് രവി പൂജാരിയെ മുംബൈ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും പ്രതിയെ ചോദ്യം ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണമെന്നും പൊലീസിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനെ രവി പൂജാരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു.

എന്നാല്‍, അഭിഭാഷകന്‍ തനിക്കായി വാദിക്കുന്നതിനിടെ, താന്‍ പൊലീസ് കസ്റ്റഡിയില്‍ പോയ്ക്കോളാമെന്നും പൊലീസിന്‍റെ ഭാഗത്ത് നിന്ന് മോശമായ യാതൊരു പെരുമാറ്റവും ഇല്ലെന്നും പൂജാരി ജഡ്ജിയെ അറിയിക്കുകയായിരുന്നു. അന്വേഷണ സംഘത്തോട് കുറച്ച്‌ കാര്യങ്ങള്‍ കൂടി പങ്കുവെക്കാനുണ്ടെന്നും അധോലോക നായകന്‍ പറഞ്ഞു. തുടര്‍ന്നാണ് കസ്റ്റഡി നീട്ടിയത്.

2016ലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് പൂജാരിയെ പൊലീസ് ചോദ്യം ചെയ്യുന്നത്. നിരവധി കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പൂജാരിക്കെതിരെ 52 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ബംഗളൂരുവിലെ ജയിലിലാണ് പൂജാരി.

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലും പ്രതിയാണ് രവി പൂജാരി. ഈ കേസില്‍ രണ്ടാഴ്ച മുമ്ബ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

prp

Leave a Reply

*