കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനു പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ട്. നേരിട്ടായിരുന്നു സാന്പത്തിക ഇടപാട്. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശപ്രകാരമായിരുന്നു. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാം. പല ഉന്നതര്‍ക്കും കമ്മീഷന് കിട്ടിയെന്നും സ്വപ്നയുടെ മൊഴി നല്കി.
കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയത്. യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി അടുത്ത ബന്ധമുണ്ട്. ഇടപാടുകള്‍ക്ക് താന്‍ സാക്ഷിയാണ്.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍-കോണ്‍സുലേറ്റ് ഇടപാടിലെ കണ്ണിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാന്പത്തിക ഇടപാടുകള്‍ നടത്തിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

