
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. വെള്ളിയാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തി. ഗ്രാമിന്റെ വില 4145 രൂപയാണ്.
33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍നിന്ന് വിലയില്‍ 9000 രൂപയോളമാണ് കുറഞ്ഞത്.
യുഎസ് ട്രഷറി ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതുംമൂലം ഈയാഴ്ചയില്‍മാത്രം ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ രണ്ടുശതമാനമാണ് ഇടിവുണ്ടായത്. ഔണ്‍സിന് 1,693.79 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയിലെ വില.
ദേശീയ വിപണിയില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 44,400 രൂപയിലുമെത്തി. പത്തുമാസത്തെ താഴ്ന്ന നിലവാരമാണിത്.

