തകിടം മറിഞ്ഞ് കേരളത്തിലെ കൊവിഡ് പ്രതിരോധം; കണ്ണൂരും എറണാകുളത്തും സ്ഥിതി രൂക്ഷം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധ സകല നിയന്ത്രണങ്ങളും ഭേദിച്ച്‌ ഗുരുതരമായി തുടരുന്നു. രാജ്യത്ത് രോഗബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുകയാണ്. കണ്ണൂര്‍, എറണാകുളം ഉള്‍പ്പടെ എട്ട് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് രോഗികളുടെഎണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രോഗികളുടെ എണ്ണം ഏറ്റവും കുറവായിരുന്ന വയനാട് ജില്ലയില്‍ ഒരാഴ്ചയില്‍ ഉണ്ടായ വര്‍ദ്ധനവ് 34 ശതമാനമാണ്. കണ്ണൂരില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായി. തിരുവനന്തപുരത്ത് 33 ശതമാനവും കൊല്ലത്ത് 31 ശതമാനവും കോട്ടയത്ത് 25 ശതമാനവുമാണ് വര്‍ദ്ധന.

രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചയായി കൂടിയിട്ടുണ്ട്. മറ്റ് രോഗങ്ങളുള്ളവരിലെ കൊറോണ ബാധിച്ചുള്ള മരണം കണക്കില്‍ പെടുത്തുന്നില്ല. രോഗവ്യാപനം ഇതേ നിലയില്‍ തുടര്‍ന്നാല്‍ തീവ്രപരിചരണമടക്കം പ്രതിസന്ധയിലായേക്കാനാണ് സാദ്ധ്യത.

prp

Leave a Reply

*