മലപ്പുറം: ദത്തെടുത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയാകുകയും പിന്നീട് ദുരൂഹമായി മരിക്കുകയും ചെയ്ത സംഭവത്തില്‍ വീണ്ടും പീഡന
പരമ്ബര. മലപ്പുറത്ത് പോക്സോ കേസിലെ ഇര വീണ്ടും പീഡനത്തിനിരയതാണ് കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്. പാണ്ടിക്കാട്
സ്വദേശി 17 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.
2016ല്‍ പതിമൂന്നാം വയസിലാണ് പെണ്‍കുട്ടി ആദ്യ പീഡനത്തിനിരയായത്. തുടര്‍ന്ന് 2017 ല്‍ കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റുകയും പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇവിടെ വച്ചും പെണ്കുട്ടിപീഡനത്തിനിരയായി. കൊവിഡ് കാലത്ത് നിര്‍ഭയയില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ 2020 ല്വീണ്ടും ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു. അതിനുശേഷവും പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാണ്ടിക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുതവണ പീഡിപ്പിക്കപ്പെട്ട കുട്ടിയെ അധികൃതര്‍ വേണ്ടത്ര സുരക്ഷയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കാക്കനാട് ചൈല്‍ഡ് ഹോമില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. കുട്ടിയെ ദത്തെടുത്ത കണ്ണൂര്‍ സ്വദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തിരുന്നു. ഇതില്‍ അധികൃതരുടെ വീഴ്ചയും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇതിനിടെയാണ് അധികൃതരുടെ അലംഭാവത്തിന്റെ തെളിവായി പുതിയ സംഭവം പുറത്തുവന്നത്. ആരും ശ്രദ്ധിക്കാനില്ലാത്ത കുട്ടികള്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ചയും വിമര്‍ശിക്കപ്പെടുന്നുണ്ട്.

