കേന്ദ്രത്തിന്റെ ഇടപെടല്‍; സാധാരണക്കാര്‍ക്ക് ആശ്വാസം, 1000 രൂപയുടെ വാക്സിന്‍ 200 രൂപയ്ക്ക് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യത്തെ 10 കോടി വാക്സിനുകള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത് 200 രൂപയ്ക്കെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി ഇ ഒ ആദാര്‍ പൂനാവല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് വാക്സിനുകള്‍ക്ക് വില കുറച്ചതെന്ന് സി ഇ ഒ വ്യക്തമാക്കി.

മറ്റുള്ളവര്‍ക്ക് 1000 രൂപയ്ക്കായിരിക്കും വാക്സിന്‍ വില്‍പ്പന നടത്തുകയെന്നും എന്നാല്‍ ഇന്ത്യയ്ക്ക് 200 രൂപയ്ക്ക് വാക്സിന്‍ നല്‍കുമെന്നും ആദാര്‍ പൂനാവല വ്യക്തമാക്കി. ആദ്യത്തെ 10 കോടി ഡോസുകളാണ് ഇന്ത്യയില്‍ 200 രൂപയ്ക്ക് നല്‍കുക. സാധാരണക്കാരെയും ദരിദ്രരേയും ആരോഗ്യപ്രവര്‍ത്തകരേയും സഹായിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ആയതിനാല്‍. സര്‍ക്കാര്‍ ഉദ്ദേശം അംഗീകരിക്കുകയാണെന്നും സി ഇ ഒ വ്യക്തമാക്കി.

നിരവധി രാജ്യങ്ങള്‍ വാക്‌സിനു വേണ്ടി സമീപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേയ്ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യുന്നത്.

prp

Leave a Reply

*