ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് വീണ്ടും ആരംഭിച്ചു

ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് വീണ്ടും ആരംഭിച്ചു. 256 യാത്രാക്കാരുമായി നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി. എന്നാല്‍, ഡല്‍ഹിയില്‍ എത്തിയ യാത്രകാരെ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത് പ്രതിഷേധത്തിന് വഴിയൊരുക്കി.

അഴ്ചകള്‍ക്ക് ശേഷം ഹിത്രുവില്‍ നിന്നായിരുന്നു ആദ്യ എയര്‍ ഇന്ത്യാ വിമാനം ഇന്ത്യയില്‍ എത്തിയത്. ആകെ 256 യാത്രകാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരെ അവടെ നിന്ന് നേരിട്ട് ക്വാറന്റീനിലേയ്ക്ക് മാറ്റി. അവരവരുടെ സംസ്ഥാനത്തേയ്ക്ക് പോകാന്‍ അനുവദിയ്ക്കണം എന്നുള്ള യാത്രകാരുടെ അഭ്യര്‍ത്ഥന തള്ളിയാണ് നിര്‍ബന്ധിത ക്വാറന്റീന്‍.

prp

Leave a Reply

*