തൃശൂരില്‍ നാലു മത്സ്യത്തൊഴിലാളികളെ വള്ളം മുങ്ങി കാണാതായി; തെരച്ചിലിന് നേവിയുടെ ഹെലികോപ്ടര്‍ എത്തിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എം പി

തൃശൂര്‍: തൃശ്ശൂരില്‍ തളിക്കുളം തമ്ബാന്‍ കടവില്‍ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി. തമ്ബാന്‍ കടവ് സ്വദേശികളായ ചെമ്ബനാടന്‍ വീട്ടില്‍ കുട്ടന്‍ (60), കുട്ടന്‍ പാറന്‍ സുബ്രഹ്മണ്യന്‍ (60) അറക്കവീട്ടില്‍ ഇക്‌ബാല്‍ (50) ചെമ്ബനാടന്‍ വിജയന്‍ (55) എന്നിവരെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്ന ഫൈബര്‍ വള്ളത്തില്‍ നാല് പേര്‍ മത്സ്യ ബന്ധനത്തിനിറങ്ങിയത്.

രാവിലെ 8.30 ഓടെയാണ് വള്ളം മുങ്ങിയതായി മറ്റു മത്സ്യത്തൊഴിലാളികള്‍ക്ക് വിവരം ലഭിക്കുന്നത്. വള്ളത്തിലുള്ളവര്‍ തന്നെയാണ് കരയിലേക്ക് വിവരമറിയിച്ചത്. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കരയില്‍ നിന്നും 11 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് വള്ളം മുങ്ങിയിട്ടുള്ളത്. കോസ്റ്റല്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

prp

Leave a Reply

*