ബ്രി​ട്ട​ണി​ല്‍ പെ​ട്രോ​ള്‍-​ഡീ​സ​ല്‍ കാ​റു​ക​ള്‍ നി​രോ​ധി​ക്കു​ന്നു

ല​ണ്ട​ന്‍: ബ്രി​ട്ട​ണി​ല്‍ പെ​ട്രോ​ള്‍-​ഡീ​സ​ല്‍ കാ​റു​ക​ള്‍ നി​രോ​ധി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. 2030ഓ​ടെ ഈ ​തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഈ ​ന​ട​പ​ടി ബാ​ധ​ക​മ​ല്ല.

രാ​ജ്യ​ത്തെ ഹ​രി​ത വ്യാ​വ​സാ​യി​ക വി​പ്ല​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2040-ഓ​ടെ പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത് 2035ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് 2030-ല്‍ ​ത​ന്നെ പ​ര​മ്ബ​രാ​ഗ​ത ഇ​ന്ധ​ന​ങ്ങ​ള്‍ ക​രു​ത്തേ​കു​ന്ന കാ​ര്‍, വാ​ന്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധി​ക്കു​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തീ​രു​മാ​ന​ത്തോ​ടെ ലോ​ക​ത്തി​ല്‍ ആ​ദ്യ​മാ​യി പെ​ട്രോ​ള്‍-​ഡീ​സ​ല്‍ കാ​റു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ക്കു​ന്ന ഏ​ക രാ​ജ്യ​മാ​യി ബ്രി​ട്ട​ണ്‍ മാ​റും.

prp

Leave a Reply

*