സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നല്‍കി

തിരുവനന്തപുരം: സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നല്‍കി.യൂട്യൂബില്‍ തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വീഡിയോ അപ്‍ലോഡ് ചെയ്തെന്നാണ് പരാതി. പരാതി നല്‍കിയത് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ്. സൈബര്‍ ക്രൈം പൊലീസ് പരാതിയില്‍ കേസെടുക്കും.
ഭാഗ്യലക്ഷ്മിക്ക്, യൂട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്ബോള്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നിയമം കൈയ്യിലെടുക്കുമ്ബോള്‍ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണം എന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും വാദിച്ചത് വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച്‌ കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ്. വിജയ് പി നായരും ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

prp

Leave a Reply

*