രജൗരിയില്‍ സായുധരുടെ ഒളിത്താവളം കണ്ടെത്തി: ആയുധങ്ങള്‍ പിടിച്ചെടുത്തു

റജൗരി: ജമ്മു കശ്മീരില്‍ സായുധ സംഘടനയുടെ ഒളിത്താവളം കണ്ടെത്തിയതായി സൈന്യം സ്ഥിരീകരിച്ചു. ഗംഭീര്‍ മുഘലനിലെ വനപ്രദേശത്താണ് ഒളിത്താവളമുള്ളത്. അവിടെനിന്ന് നിരവധി സ്‌ഫോടക വസ്ത്തുക്കളും തോക്കും പിടിച്ചെടുത്തു. പോലിസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

ഇന്ത്യന്‍ സൈന്യത്തിന്റെ 38 രാഷ്ട്രീയ റൈഫിളാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം ലഭിച്ച ഒരു സൂചനയെത്തുടര്‍ന്നാണ് ജമ്മു പോലിസ് രാഷ്ട്രീയ റൈഫില്‍ 38ാം ബെറ്റാലിയന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയത്. വനത്തില്‍ കല്ലുകൊണ്ട് മൂടിയ അവസ്ഥയിലായിരുന്നു ഒളിത്താവളമെന്ന് പോലിസ് സൂപ്രണ്ട് ചന്ദ്രന്‍ കോഹ് ലി പറഞ്ഞു.

എകെ 47, വെടിയുണ്ടകള്‍, 270 വെടിയുണ്ടകള്‍, ചൈനീസ് പിസ്റ്റളുകള്‍, 10 ഡിറ്റനേറ്ററുകള്‍, 5-6 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

തിരച്ചില്‍ തുടരുകയാണ്. ഇതു സംബന്ധിച്ച്‌ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

prp

Leave a Reply

*