പാകിസ്​താന്​ വേണ്ടി ചാര പ്രവര്‍ത്തനം; പ്രതിയെ ആറ്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയില്‍ വിട്ടു

ജയ്​പുര്‍: പാകിസ്​താന്​ വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കുറ്റത്തിന്​ അറസ്​റ്റ്​ ചെയ്തയാളെ കോടതി ആറ്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയില്‍ വിട്ടു.

റോഷനദിന്‍ എന്നയാളെയാണ്​ ഈ മാസം 24ന്​ ബാര്‍മറില്‍ വെച്ച്‌​ അറസ്​റ്റ്​ ചെയ്​തത്​. തുടര്‍ന്ന്​ ഇയാ​െള സ്​പെഷ്യല്‍ മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

പാകിസ്​താന്‍ ചാരസംഘടനയായ ഐ.എസ്​.ഐക്ക് പ്രതിഫലം കൈപ്പറ്റി അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ്​ റോഷനദിന്‍ അറസ്​റ്റിലായത്​.

ഇയാള്‍ അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഐ.എസ്​.ഐക്ക്​ കൈമാറിയെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന് പൊലീസ്​​ ഇന്‍റലിജന്‍സ്​ എ.ഡി.ജി ഉമേഷ്​ മിശ്ര പറഞ്ഞു.

prp

Leave a Reply

*