ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബാങ്കിംഗ്, മെറ്റല്‍ ഓഹരികളിലെ നേട്ടത്തെ തുടര്‍ന്ന് നിഫ്റ്റി 12000ന് മുകളിലേയ്ക്ക് ഉയര്‍ന്നു. 09:32ന് സെന്‍സെക്സ് 371.23 പോയിന്‍റ് അഥവാ 0.92 ശതമാനം ഉയര്‍ന്ന് 40915.60 ല്‍ എത്തി, നിഫ്റ്റി 104.20 പോയിന്‍റ് അഥവാ 0.88 ശതമാനം ഉയര്‍ന്ന് 12001 ല്‍ എത്തി. ഏകദേശം 1126 ഓഹരികള്‍ മുന്നേറി, 401 ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി, 63 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്സി. ആക്സിസ് ബാങ്ക്, എം ആന്‍ഡ് എം, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഓഹരി സെന്‍സെക്സില്‍ ഇന്ന് നേട്ടം കൈവരിക്കുന്ന ഓഹരികള്‍. ഹിന്ദുസ്ഥാന്‍ യുണീലിവര്‍, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, നെസ്ലെ എന്നിവയാണ് നഷ്ടം രേഖപ്പെടുത്തുന്നത്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ഇന്ത്യന്‍ രൂപ ഇന്ന് 73.46 എന്ന നിലയിലെത്തി.
ബാങ്ക്, ഓട്ടോ, ഫിന്‍ സര്‍വ്വീസസ്, ഐടി, മീഡിയ തുടങ്ങിയ ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ്. എന്നാല്‍ എഫ്‌എംസിജി സൂചിക നഷ്ടം രേഖപ്പെടുത്തി.

