വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സെക്രട്ടറി മാ൪ക് ടി. എസ്പറും വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. പ്രതിരോധ സെക്രട്ടറി മാ൪ക് ടി. എസ്പര് ആണ് ഇക്കാര്യം അറിയിച്ചത്. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുമ്ബോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് എസ്പര് പറഞ്ഞു.
പോംപിയോയുടെ സന്ദര്‍ശനത്തില്‍ അമേരിക്കയുമായി പ്രതിരോധ സഹകരണം മേഖലയില്‍ പുതിയ കരാറുകള്‍ ഒപ്പുവച്ചേക്കും. ഉപഗ്രഹചിത്രങ്ങള്‍, ഭൂപടങ്ങള്‍ തുടങ്ങിയവയും സൈനികമായി കൈമാറാവുന്ന രഹസ്യവിവരങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിനു പുറമെ സായുധ ഡ്രോണ്‍, മിസൈല്‍ തുടങ്ങിയ സ്വയംനിയന്ത്രിത സംവിധാനങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതില്‍ സഹകരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ കരാര്‍.

