തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പൊലീസ് വെളിപ്പെടുത്തല്‍. സ്വപ്ന ഒരു മാസം മൂന്ന് ലക്ഷത്തിലധികം രൂപ വീതം ശമ്ബളം വാങ്ങിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഐടി വകുപ്പ് സ്വപ്നയുടെ ശമ്ബളം കൈമാറിയത് പിഡബ്ല്യുസിക്കാണ്. പിഡബ്ല്യുസി വിഷന്‍ ടെക് എന്ന സ്ഥാപനം വഴിയാണ് സ്വപ്നയ്ക്ക് ശമ്ബളം നല്‍കിയിരുന്നത്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കഴിഞ്ഞ ശേഷം സ്വപ്നയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, പിഡബ്ല്യുസി, വിഷന്‍ടെക് അധികൃതര്‍ മൊഴി നല്‍കാതെ ഒഴിഞ്ഞുമാറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കസ്റ്റംസ് ഇന്ന് സ്വപ്നയെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെയും ഇരുത്തി ഒരേ സമയം ചോദ്യം ചെയ്യുകയാണ്. കാക്കനാട് ജയിലിലെത്തിയാണ് ഇവരെ സംഘം ചോദ്യം ചെയ്യുന്നത്.

