റംസിയുടെ ആത്മഹത്യ: പ്രതിയെ കസ്​റ്റഡിയില്‍ വാങ്ങിയ പൊലീസുകാര്‍ക്ക് കോവിഡ്

കൊട്ടിയം: നിശ്ചയിച്ച വിവാഹത്തില്‍നിന്ന് യുവാവ് പിന്മാറിയതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയെ കസ്​റ്റഡിയില്‍ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. ഇതിനെത്തുടര്‍ന്ന് പ്രതിയെ ജയിലിലേക്ക് തിരിച്ചയച്ചു.

കൊട്ടിയം കൊട്ടുമ്ബുറത്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിഞ്ഞ കൊല്ലൂര്‍വിള പള്ളിമുക്ക് ഇക്ബാല്‍നഗര്‍ സ്വദേശി ഹാരീഷിനെ ചോദ്യംചെയ്യാനും തെളിവെടുക്കാനും നാലുദിവസം മുമ്ബാണ് പൊലീസ് കസ്​റ്റഡിയില്‍ വാങ്ങിയത്.

സ്​റ്റേഷനിലെത്തിയപ്പോഴാണ് എസ്.ഐക്കും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവം നേര​േത്ത പരിശോധനക്ക് എടുത്തിരുന്നു.

ബംഗളൂരൂ, മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിയുമായി തെളിവെടുക്കാനിരിക്കെയാണ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

പ്രതിക്കും ക്വാറന്‍റീനില്‍ പോകേണ്ടി വരും. ഹാരീഷിെന്‍റ മാതാവും സഹോദരനും സഹോദരഭാര്യയായ സീരിയല്‍ നടിയും നല്‍കിയ ജാമ്യാപേക്ഷ 23ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.

prp

Leave a Reply

*