ന്യൂഡല്ഹി: ലഡാക്ക് അതിര്ത്തിയില് സംഘര്ഷാവസ്ഥ തുടരുന്നതിനിടെ പാന്ഗോംഗ് തടാകത്തിന് തെക്കുവശത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല് ഫൈബര് കേബിളുകള് സ്ഥാപിക്കുന്നുവെന്ന് വെളിപ്പെടുത്തല്. സംഘര്ഷാവസ്ഥയ്ക്ക് അയവു വരുത്താന് ഉന്നതതല ചര്ച്ചകള് തുടരുന്നതിനിടെയാണ് ചൈന ദീര്ഘദൂരം കേബിള് സ്ഥാപിക്കാനുള്ള പ്രവര്ത്തനങ്ങള് നടത്തുന്നതെന്നാണ് റിപ്പോര്ട്ട്.
സൈനികര്ക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് നിഗമനം. ഇതേക്കുറിച്ച് പ്രതികരിക്കാന് ചൈനീസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര് തയാറായില്ലെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
അതിവേഗത്തിലാണ് കേബിള് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രവര്ത്തനങ്ങള് മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോര്ട്ടില് സൂചിപ്പിക്കുന്നത്.

